മലയാളത്തിൽ ഇപ്പോൾ എല്ലാത്തരം വേഷങ്ങളും ചെയ്യുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് ശ്രിന്ദ.
ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തി തന്റെ അഭിനയ മികവുകൊണ്ട് ശ്രദ്ധേയമായ പല ലീഡ് റോളുകളിലേക്കും അഭിനയിച്ച് പൊലിപ്പിക്കാൻ ശ്രിന്ദയ്ക്ക് സാധിച്ചിട്ടുണ്ട്.
അഭിനേത്രിയായും സഹസംവിധായികയായുമെല്ലാം തന്റെ കഴിവ് തെളിയിച്ച ശ്രിന്ദ മികച്ച ഒരു മോഡൽ കൂടിയാണ്.
പല ബ്രാൻഡുകൾക്കുവേണ്ടിയും മിനി സ്ക്രീനിലും പരസ്യ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള
ശ്രിന്ദ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രവും വൈറലായിരിക്കുകയാണ്.
സിനിമയിൽ ഗ്ലാമറസ് റോളുകൾ ചെയ്തട്ടില്ലെങ്കിലും മോഡലിങ്ങിൽ അൽപ്പം ഗ്ലാമറസ് ആയിട്ടാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യാറുള്ളത്.
കറുത്ത മോഡേൺ ഡ്രസിലാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഹാസ്യ നടയായി പ്രേക്ഷകരെ ചിരിപ്പിക്കാനും മറ്റ് റോളുകളിൽ അവരെ ചിന്തിപ്പിക്കാനും സാധിക്കുന്നു എന്നതാണ് ശ്രിന്ദയുടെ ഏറ്റവും വലിയ മികവ്.
അടുത്തിടെയിറങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രിന്ദയുടെ പ്രകടനം പ്രശംസ പിടിച്ചു പറ്റിയിരുന്നു.