മന്നയിലെ മുഹബത്ത് ചായയില്‍ നയന്‍താര ഫ്‌ളാറ്റ്; രണ്ടാമതും ഓര്‍ഡര്‍ ചെയ്ത് താരം !

കൊച്ചി രുചി നുണഞ്ഞ് നവദമ്പതികളായ നയന്‍താരയും വിഘ്‌നേഷ് ശിവനും.

ഞായറാഴ്ച രാത്രി 11 മണിയോടെ കൊച്ചി പനമ്പിള്ളി നഗറിലെ മന്ന റസ്റ്റോറന്റില്‍ അപ്രതീക്ഷിത അതിഥികളായി നയന്‍സും വിക്കിയും എത്തി. 

നേരത്തെ നയന്‍സ് കൊച്ചിയിലെ തന്റെ ഫ്‌ളാറ്റിലേക്ക് ഇവിടെ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.

നെയ്‌ച്ചോറും ചിക്കന്‍ കറിയും ആസ്വദിച്ച് കഴിച്ച ശേഷം മന്ന റസ്‌റ്റോറന്റിലെ മുഹബത്ത് ചായയും കുടിച്ചാണ് നയന്‍സും വിക്കിയും ഇവിടെ നിന്ന് പോയത്.

മന്നയിലെ മുഹബത്ത് ചായ നയന്‍സിന് നന്നായി ഇഷ്ടപ്പെട്ടു. മുഹബത്ത് ടീ വീണ്ടും ഒരു ഗ്ലാസ് കൂടി വേണമെന്ന് നയന്‍സ് ആവശ്യപ്പെട്ടു. 

 വളരെ ആസ്വദിച്ച് നയന്‍സ് അത് കുടിച്ചെന്ന് റസ്റ്റോറന്റ് ഉടമ ഷാജില്‍ പറയുന്നു.

ചിത്രത്തില്‍ നയന്‍താരയുടെ ഇടതുവശത്ത് ചില്ല് ഗ്ലാസില്‍ ഉള്ളതാണ് മന്ന റസ്റ്റോറന്റിലെ സ്‌പെഷ്യല്‍ മുഹബത്ത് ചായ. 

screenima.com

or visit us at

Like & Share