ഗ്ലാമറസ് ലുക്കിൽ യാഷിക ആനന്ദ്; റീൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ
തമിഴ് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന യുവ താരങ്ങളിലൊരാളാണ് യാഷിക ആനന്ദ്.
സോഷ്യൽ മീഡിയയിലും ലക്ഷകണക്കിന് ഫോളോവേഴ്സുള്ള യാഷിക ഗ്ലാമറസ് ലുക്കിൽ പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.
ഇപ്പോഴിത ഒരു സ്വകാര്യ സ്ഥാപനവുമായുള്ള കോളബറേഷന്റെ ഭാഗമായി താരം പോസ്റ്റ് ചെയ്ത റീൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഗ്ലാമറസ് വേഷത്തിൽ തന്നെയാണ് താരം റീലിലും പ്രത്യക്ഷപ്പെടുന്നത്.
വാഹനപകടത്തെ തുടർന്നുണ്ടായ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് താരം സമൂഹ മാധ്യമങ്ങളിൽ നടത്തിയിരിക്കുന്നത്.
വൈകാതെ സിനിമയിലേക്കും താരം മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഇൻസ്റ്റാഗ്രാമിലൂടെ തന്നെയാണ് യാഷിക തന്റെ കരിയറിനും തുടക്കം കുറിക്കുന്നത്.
ഇനിമൈ ഇപ്പടിത്താൻ എന്ന ചിത്രത്തിലൂടെയാണ് സിനിമ അരങ്ങേറ്റം.
നർത്തകി കൂടിയായ താരത്തിന്റെ റീൽസിനെല്ലാം വലിയ പ്രതികരണമാണ് ലഭിക്കാറുള്ളത്.
Like & Share