തിളങ്ങുന്ന കുപ്പായവും ജ്വലിക്കുന്ന കണ്ണുകളും; മാളവിക മോഹനന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ
മലയാളത്തിൽ നിന്നും ഹിന്ദി സിനിമ ലോകത്തെത്തിയ താരങ്ങളിലൊരാളാണ് മാളവിക മോഹനൻ,
ഛായഗ്രകൻ കെ.യു മോഹനന്റെ മകളായ മാളവിക പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായിട്ടാണ് തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.
അഭിനയത്തിനൊപ്പം തന്നെ മോഡലിങ്ങും മുന്നോട്ട് കൊണ്ടുപോകുന്ന മാളവിക അത്തരം ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്.
അത്തരത്തിൽ താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
സുവർണ നിറത്തിലുള്ള ഗ്ലിറ്ററിങ്ങോടുകൂടിയ നീളൻ ഫ്രോക്കാണ് താരം ധരിച്ചിരിക്കുന്നത്.
ചുരുണ്ട മുടിയും താരത്തിന്റെ അളവഴകും ഫൊട്ടോ കൂടുതൽ മനോഹരമാക്കുന്നു.
ആദ്യ ചിത്രം പുറത്തിറങ്ങി രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ രണ്ടാമത്തെ ചിത്രം നിർണായകം എത്തുന്നത്.
പിന്നീട് കന്നഡയിൽ അഭിനയിച്ച് മാളവിക ബിയോണ്ട് ദി ക്ലൗഡ്സിലൂടെ ഹിന്ദി അരങ്ങേറ്റവും നടത്തി.
screenima.com
or visit us at
Like & Share
Learn more