വർക്ക്ഔട്ടിനിടയിൽ അൽപ്പം വിശ്രമം; അഹാനയുടെ വൈറൽ ചിത്രങ്ങൾ കാണാം
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരംകുടുംബത്തില്‍ നിന്നുള്ള നടിയാണ് അഹാന.
പ്രശസ്ത നടന്‍ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളായ അഹാന 2014ൽ രാജീവ് രവി സംവിധാനം ചെയ്ത്
പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തുന്നത്.
2016ൽ കരി എന്ന സംഗീത ആൽബത്തിലും അഭിനയിച്ചിരുന്നു.
നിവിന്‍ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി.
2019 ല്‍ ടൊവിനോ തോമസിനൊപ്പം ലൂക്ക എന്ന ചിത്രത്തിലും താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു
ഇരുപത് വയസ് പ്രായമുള്ളപ്പോഴായിരുന്നു താരത്തിന്റെ ആദ്യ സിനിമ റിലീസ് ചെയ്തത്.
ഏഴ് വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായ അഹാനയുടെ അഞ്ച് സിനിമകൾ ഇതുവരെ റിലീസ് ചെയ്തു.
അഹാനയ്ക്ക് പിന്നാലെ കൃഷ്ണ സിസ്റ്റേഴ്സിൽ നിന്നും സിനിമയിലേക്ക് എത്തിയത് താരത്തിന്റെ ഏറ്റവും ഇളയ സഹോദരി ഹൻസിക കൃഷ്ണയായിരുന്നു.
Burst
Like & Share
screenima.com
Learn more