Connect with us

Screenima

latest news

കഠിനാധ്വാനം ഫലം കാണും; വൈറലായി ഷംന കാസിമിന്റെ പോസ്റ്റും അടിക്കുറിപ്പും

മലയാളത്തിലെന്ന പോലെ ദക്ഷിണേന്ത്യയിലെ മറ്റ് പ്രധാന ഇൻഡസ്ട്രികളായ തമിഴ്, തെലുങ്ക്, കന്നഡ എന്നിവിടങ്ങളിലും തിളങ്ങി നിൽക്കുന്ന താരമാണ് ഷംന കാസിം. മോഡലായും ഡാൻസറായും അഭിനേതാവായുമെല്ലാം തിളങ്ങുന്ന ഷംനയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

“കഠിനാധ്വാനം ഫലം കാണും” എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പീകോക്ക് ബ്ലൂ നിറത്തിലുള്ള സ്കേർട്ടും ടോപ്പുമാണിഞ്ഞാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്തിരിക്കുന്നതും.

അതേസമയം ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ചുവടെടുത്ത് വെക്കാനൊരുങ്ങുകയാണ് താരം. വിവാഹ ജീവിത്തതിലേക്ക് കടക്കുകയാണ് താരം. ഷാനിദ് ആസിഫ് അലിയാണ് വരൻ. ഷംന തന്നെയാണ് വിവാഹ വിശേഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

ഗ്ലാമറസ് റോളുകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഷംന റിയാലിറ്റി ഷോകളിൽ വിധി കർത്താവായും ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. ഇതിനിടയിൽ ചില വിവാദങ്ങളും താരത്തെ വേട്ടയാടിയെങ്കിലും അധിക ആയുസുണ്ടായില്ല.

Continue Reading
To Top