latest news
താനറിയുന്ന ഏറ്റവും കരുത്തയായ സ്ത്രീയെന്ന് മഞ്ജു, ഇന്നാ പിടിച്ചോയെന്ന് രമ്യ; ഭാവനയ്ക്ക് കൂട്ടുകാരികളുടെ ആശംസ
മലയാളത്തിന്റെ പ്രിയതാരം ഭാവന ഇന്ന് തന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. ഭാവനയുടെ 32-ാം ജന്മദിനമാണ് ഇന്ന്. സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് താരത്തിനു ആശംസകളുമായി എത്തിയിരിക്കുന്നത്. അതില്‍ നടിമാരായ മഞ്ജു വാരിയര്‍, രമ്യ നമ്പീശന്‍ എന്നിവരുടെ ആശംസ കുറിപ്പുകളാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.
View this post on Instagram
ഭാവനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മഞ്ജുവിന്റെ ആശംസ. സംയുക്ത വര്‍മ്മയും ഈ ചിത്രത്തിലുണ്ട്. ‘ ഈ ചിത്രത്തിനു തെളിമ ഉണ്ടാകണമെന്നില്ല. പക്ഷേ ഇതിലെ വികാരങ്ങള്‍ സത്യമാണ്. പിറന്നാള്‍ ആശംസകള്‍ ഭാവന. ഞാനറിയുന്നതില്‍ ഏറ്റവും കരുത്തയായ വനിത ! സ്നേഹം മാത്രം’ മഞ്ജു കുറിച്ചു.
‘കൂടുതല്‍ പോരാട്ടങ്ങള്‍ക്ക്, കൂടുതല്‍ തമാശകള്‍ക്ക്, ഇന്നാ പിടിച്ചോ ഒരു ഹാപ്പി ബെര്‍ത്ത് ഡെ’ എന്നാണ് രമ്യ നമ്പീശന്‍ കുറിച്ചിരിക്കുന്നത്. ഭാവനയ്‌ക്കൊപ്പമുള്ള കിടിലന്‍ ഒരു ചിത്രവും രമ്യ പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram
