Connect with us

Screenima

latest news

‘മെയ് ഇതുവരെ’; ജാൻവി കപൂറിന്റെ വൈറൽ ചിത്രങ്ങൾ കാണാം

ബോളിവുഡ് താരപുത്രിമാരിൽ ശ്രദ്ധേയയാണ് ജാൻവി കപൂർ. ശ്രീദേവി – ബോണി കപൂർ ദമ്പതികളുടെ മൂത്ത മകളായ ജാൻവി ബോളിവുഡിൽ ഇതിനൊടകം തന്നെ തന്റെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.

സിനിമയിൽ മാത്രമല്ല, സമൂഹ മാധ്യമങ്ങളിലും പൊതുപരിപാടികളിലും സ്ഥിര സാനിധ്യമാണ് ഈ 25 കാരി. ഇൻസ്റ്റാഗ്രാമിൽ താനുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുള്ള ജാൻവി കഴിഞ്ഞ ദിവസം ‘ മെയ് ഇതുവരെ’ എന്ന അടികുറിപ്പോടെ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

Janhvi

അഭിനയം പോലെ തന്നെ വർക്ക് ഔട്ട് ഫ്രീക്ക് കൂടിയാണ് ജാൻവി. ഒരു ദിവസം പോലും മുടങ്ങാതെ വർക്ക് ഔട്ടിന് സമയം മാറ്റിവയ്ക്കാറുള്ള ജാൻവി അതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുമുണ്ട്.

2018ൽ പുറത്തിറങ്ങയ ദഡക് ആണ് ജാൻവിയുടെ അരങ്ങേറ്റ ചിത്രം. 2020ൽ പുറത്തിറങ്ങിയ ഗുഞ്ജൻ സക്സേന എന്ന ചിത്രത്തിൽ ജാൻവിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. റൂഹിയാണ് താരത്തിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം.

1997 മാർച്ച് 6ന് ആണ് ജാൻവിയുടെ ജനനം. ബോളിവുഡിലെ പ്രബലരായ കപൂർ കുടുംബത്തിലെ പിന്മുറക്കാരിയാണ് ജാൻവി. ഇന്ത്യൻ സിനിമയിലെ ആദ്യ വനിത സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന ശ്രീദേവിയുടെ മകളായ ജാൻവിയിൽ നിന്നും ബോളിവുഡിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Continue Reading
To Top