latest news
അതൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് ഒന്നും അല്ല; പശു പരാമര്‍ശത്തെ കുറിച്ച് നിഖില വിമല്‍
നടി നിഖില വിമലിന്റെ പശു പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. അതൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് എന്നതിനപ്പുറം പറയാന്‍ തോന്നിയ കാര്യം പറഞ്ഞതാണെന്ന് വിശദീകരിക്കുകയാണ് നടി നിഖില വിമല്‍.
ഈ സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തിയെന്ന നിലയില്‍ കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടെന്നും തോന്നിയ കാര്യം പറഞ്ഞതിനോട് അളുകള്‍ എങ്ങനെ പ്രതികരിക്കുമെന്നത് തന്നെ ബാധിക്കുന്നില്ലെന്നും നിഖില ദേശാഭിമാനിയോട് പ്രതികരിച്ചു. ‘ഒരു കാര്യത്തില്‍ അഭിപ്രായം പറയണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണ്. ആ സമയത്ത് അത് പറയാന്‍ തോന്നി പറയുകയായിരുന്നു. ഒരു കാര്യത്തില്‍ അഭിപ്രായം പറഞ്ഞതിന് എല്ലാ കാര്യത്തിലും അഭിപ്രായം പറയണമെന്നില്ല’ – നിഖില പറഞ്ഞു.
‘നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. പശുവിനെ വെട്ടരുതെന്ന ഒരു സിസ്റ്റമേ ഇന്ത്യയില്‍ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കുകയാണെങ്കില്‍ എല്ലാ മൃഗങ്ങളേയും സംരക്ഷിക്കണം. പശുവിന് മാത്രം പ്രത്യേക പരിഗണന ഈ നാട്ടില്‍ ഇല്ല. പശുവിനെ മാത്രം കൊല്ലരുത് എന്ന് പറഞ്ഞാല്‍ എന്താ? ഞാന്‍ എന്തും കഴിക്കും. വംശനാശം വരുന്നതുകൊണ്ടാണ് വന്യമൃഗങ്ങളെ കൊല്ലരുതെന്ന് പറയുന്നത്. ഞാന്‍ പശൂനേം കഴിക്കും… ഞാന്‍ എരുമേനേം കഴിക്കും..ഞാന്‍ എന്തും കഴിക്കും,’ എന്നാണ് നിഖിലയുടെ പരാമര്‍ശം.