
latest news
‘എന്തൊരു ചന്തം’; കാന്‍ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ചിത്രങ്ങള്‍
കാന്‍ ചലച്ചിത്രമേളയിലെ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ്.
View this post on Instagram
എല്ലാ വര്‍ഷത്തേയും പോലെ വളരെ വ്യത്യസ്തമായ ലുക്കില്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് താരം.

Aishwarya Rai
ബ്ലാക്ക് ഗൗണില്‍ ത്രീഡി ഫ്ളവേഴ്സ് നിറഞ്ഞ മനോഹരമായ വസ്ത്രത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. സ്ലീവ്ലെസ്സ് ഡ്രസ്സില്‍ ഒരു സ്ലീവില്‍ വിവിധ വര്‍ണ്ണത്തിലുള്ള ത്രീഡി പൂക്കള്‍ തുന്നിപ്പിടിച്ചിരുന്നു. ബ്ലാക്ക് ഗ്ലൗണില്‍ ലോംഗ് സ്ലിറ്റ് വന്ന് ഓപ്പണ്‍ ആയ ഭാഗത്തും കൈകളിലെ അതേ ത്രീഡി പൂക്കള്‍. സിംപിള്‍ ഹെയര്‍ സ്റ്റൈലും സിംപിള്‍ മേക്കപ്പുമാണ് താരം തിരഞ്ഞെടുത്തത്.
View this post on Instagram
12 വര്‍ഷത്തോളമായി ലോറിയല് ബ്രാന്‍ഡിന്റെ അംബാസിഡറാണ് ഐശ്വര്യ റായ്. ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയിലാണ് ഇത്തവണയും താരം കാനിലെത്തിയത്.
View this post on Instagram
ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും മകള്‍ ആരാധ്യയ്ക്കുമൊപ്പമാണ് ഐശ്വര്യ കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തിയത്. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
