‘ഉലകനായകനേ…’ കാന്‍ വേദിയില്‍ കിടിലന്‍ ലുക്കില്‍ കമല്‍ഹാസന്‍

75-ാമത് കാന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങി ഉലകനായകന്‍ കമല്‍ഹാസന്‍.

കാന്‍ വേദിയിലെത്തിയ കമലിന്റെ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഇത്തവണ ജൂറി അംഗമായി ബോളിവുഡ് നടി ദീപിക 

ദീപികയെക്കൂടാതെ ഐശ്വര്യ റായ് ബച്ചന്‍, തമന്ന, നവാസുദ്ദീന്‍ സിദ്ദിഖി, ആര്‍

മാധവന്‍ തുടങ്ങി സെലിബ്രിറ്റി ലോകത്തെ നിരവധി താരങ്ങള്‍ ഇത്തവണ കാനില്‍ സാന്നിധ്യം അറിയിക്കും.

ഓസ്‌കര്‍ പുരസ്‌കാര ജേതാവും സംഗീതസംവിധായകനുമായ എ.ആര്‍.റഹ്മാന്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. 

റഹ്മാനും കമല്‍ഹാസനും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന വിക്രം ആണ് കമല്‍ഹാസന്റേതായി അടുത്തത് റിലീസ് ചെയ്യാനുള്ളത്.

screenima.com

or visit us at

Like & Share