
latest news
വെള്ളയില്‍ ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങള്‍
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ അപ്പുവെന്ന കഥാപാത്രമായി മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച സുന്ദരി.

Aishwarya Lekshmi
സോഷ്യല്‍ മീഡിയയിലും ഐശ്വര്യ സജീവമാണ്. വെള്ളയില്‍ ഗ്ലാമറസായുള്ള ഐശ്വര്യയുള്ള ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഡൗണ്‍ ടൗണ്‍ മിറര്‍ മാഗസിന് വേണ്ടിയുള്ള താരത്തിന്റെ ഫോട്ടോഷൂട്ടിലെ ചിത്രമാണ് ഇത്.

Aishwarya Lekshmi
1990 സെപ്റ്റംബര്‍ ആറിന് തിരുവനന്തപുരത്താണ് ഐശ്വര്യയുടെ ജനനം. മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ഐശ്വര്യ അവതരിപ്പിച്ചു. എംബിബിഎസ് ബിരുദ ധാരിയാണ് ഐശ്വര്യ.

Aishwarya Lekshmi
2014 മുതല്‍ മോഡലിങ് രംഗത്ത് സജീവമാണ് ഐശ്വര്യ ലക്ഷ്മി. ഞെണ്ടുകളുടെ നാട്ടില്‍ ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ സിനിമ അരങ്ങേറ്റം.

Aishwarya Lekshmi
മായാനദി, വരത്തന്, വിജയ് സൂപ്പറും പൗര്‍ണമിയും, അര്‍ജ്ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്, ബ്രദേഴ്സ് ഡേ, ജഗമേ തന്തിരം, കാണേക്കാണേ, അര്‍ച്ചന 31 നോട്ട്ഔട്ട് തുടങ്ങിയവയാണ് ഐശ്വര്യയുടെ ശ്രദ്ധേയമായ സിനിമകള്‍.

Aishwarya Lekshmi
