രാജ്ഞിയെപ്പോല്‍ അണിഞ്ഞൊരുങ്ങി രേഖ രതീഷ്; ചിത്രങ്ങള്‍ കാണാം
മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട അഭിനേത്രിയാണ് രേഖ രതീഷ്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പരസ്പരം സീരിയലിലൂടെയാണ് രേഖ രതീഷ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചത്.
ഏഷ്യാനെറ്റില്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സസ്നേഹം എന്ന സീരിയലില്‍
ഇന്ദിരാമ്മ എന്ന കഥാപാത്രത്തെയാണ് രേഖ അവതരിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയയിലും രേഖ സജീവ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങള്‍ രേഖ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
രാജ്ഞിയെ പോലെ അണിഞ്ഞൊരുങ്ങിയുള്ള രേഖയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
തിരുവനന്തപുരത്താണ് രേഖ ഇപ്പോള്‍ താമസിക്കുന്നത്
മകന് ആര്യനാണ് തന്റെ ലോകമെന്ന് രേഖ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.
40 കാരിയായ രേഖ ബോഡി ഫിറ്റ്നെസിന് വലിയ പ്രാധാന്യം നല്കുന്ന താരമാണ്.
or visit us at