വിദ്യ ബാലന്റെ ആദ്യ പ്രതിഫലം വെറും 500 രൂപ !

ബോളിവുഡ് സൂപ്പര്‍താരം വിദ്യ ബാലന്റെ ആദ്യ പ്രതിഫലം എത്രയാണെന്ന് അറിയണോ? വെറും 500 രൂപ ! 

ഞെട്ടേണ്ട, താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘എന്റെ ആദ്യ പ്രതിഫലം 500 രൂപയാണ്.

സംസ്ഥാനത്തെ ടൂറിസം പരിപാടിക്ക് വേണ്ടിയുള്ള ഒരു പ്രചാരണമായിരുന്നു അത്.

ഒരു മരത്തിന് അടുത്ത് നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുക മാത്രമായിരുന്നു വേണ്ടിയിരുന്നത്. 

എന്റെ സഹോദരിയും ഞാനും ഒരു കസിനും ഉണ്ടായിരുന്നു അതില്‍.

 മറ്റൊരു സുഹൃത്തും കൂടെ ഉണ്ടായിരുന്നു എന്നാണ് ഓര്‍മ. 

ഞങ്ങള്‍ക്കെല്ലാം ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോള്‍ 500 രൂപ വീതം ലഭിച്ചു. അതാണ് ആദ്യ പ്രതിഫലം,’ വിദ്യ പറഞ്ഞു.

Burst

Like & Share

screenima.com