എനിക്ക് വിവാഹം കഴിക്കാനാകുമെന്ന് തോന്നുന്നില്ല; സങ്കടം തുറന്നുപറഞ്ഞ് കങ്കണ റണൗത്ത്
താന്‍ വഴക്കാളിയാണെന്ന് ആളുകള്‍ പറഞ്ഞുപരത്തുന്നുണ്ടെന്ന് നടി കങ്കണ റണൗത്ത്.
ഇക്കാരണംകൊണ്ട് വിവാഹം കഴിക്കാനാകുമെന്ന് തോന്നുന്നില്ലെന്നും കങ്കണ പറഞ്ഞു.
പുതിയ ചിത്രമായ ധക്കഡിന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ആണ്‍കുട്ടികളെ തല്ലിച്ചതയ്ക്കുമെന്ന് കിംവദന്തികള്‍ പലരും പറഞ്ഞുപരത്തുന്നതിനാല്‍ താന്‍ കടുപ്പമേറിയ
വ്യക്തിത്വത്തിനുടമയാണെന്നാണ് എല്ലാവരും കരുതുന്നതെന്നും അവര്‍ പറഞ്ഞു.
എല്ലാവരോടും വഴക്കുണ്ടാക്കുന്ന ആളാണെന്ന പ്രതിച്ഛായ ഉള്ളതിനാല്‍ തന്റെ വിവാഹം ഉടന്‍
നടക്കില്ലെന്നാണ് തോന്നുന്നതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയിലും കങ്കണ സജീവമാണ്.
തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി കങ്കണ പങ്കുവയ്ക്കാറുണ്ട്.
screenima.com
or visit us at
Like & Share
Learn more