
latest news
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി സായ് പല്ലവിയുടെ പ്രായം അറിയുമോ?
Published on
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് സായ് പല്ലവി. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് സായ് പല്ലവി മലയാളത്തില്‍ തിളങ്ങിയത്. ‘മലരേ നിന്നെ കാണാതിരുന്നാല്‍…’ എന്ന പ്രേമത്തിലെ പാട്ടിലൂടെ സായ് പല്ലവി വലിയ രീതിയില്‍ യുവാക്കള്‍ക്കിടയില്‍ തരംഗമായി.

Sai Pallavi
സായ് പല്ലവിയുടെ ജന്മദിനമാണ് ഇന്ന്. 1992 മേയ് ഒന്‍പതിനാണ് സായ് പല്ലവിയുടെ ജനനം. താരത്തിന്റെ 30-ാം ജന്മദിനമാണ് ഇന്ന്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം സായ് പല്ലവിക്ക് ആശംസകള്‍ നേരുകയാണ്.

Sai Pallavi
കലി, ഫിദ, മാരി 2, അതിരന്‍, എന്‍ജികെ, പാവ കഥൈകള്‍, ലൗ സ്റ്റോറി എന്നിവയാണ് സായ് പല്ലവിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

Sai Pallavi
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും സായ് പല്ലവി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

Sai Pallavi
