Connect with us

Screenima

Mammootty in Puzhu

Videos

ടോക്‌സിക് പാരന്റിങ്, അതിക്രൂരനായി മമ്മൂട്ടി എത്തുന്നു; ആരാധകരെ ഞെട്ടിച്ച് പുഴു ടീസര്‍

അതിക്രൂരനായ പിതാവിന്റെ വേഷത്തില്‍ മമ്മൂട്ടി എത്തുന്നു. നവാഗതയായ രതീന ഷെര്‍ഷാദ് സംവിധാനം ചെയ്യുന്ന ‘പുഴു’വില്‍ മമ്മൂട്ടി അതിക്രൂരനായ പിതാവിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി പുഴുവില്‍ അവതരിപ്പിക്കുന്നതെന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നു.

ടീസറില്‍ മമ്മൂട്ടിക്കൊപ്പം ബാലതാരം വാസുദേവ് സജീഷിനേയും കാണാം. ഇരുവരും ഒന്നിച്ചുള്ള സീനാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. നാല്‍പ്പത് സെക്കന്‍ഡോളം ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

എസ്.ജോര്‍ജ് ആണ് പുഴു നിര്‍മിച്ചിരിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം. ഹര്‍ഷാദിന്റെ കഥയ്ക്ക് ഹര്‍ഷാദും ഷറഫുവും സുഹാസുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം.

Continue Reading
To Top