latest news
കോവിഡ് സമയത്ത് ചുമ്മാ ചൊറിയും കുത്തിയിരുന്നപ്പോള്‍ ചെയ്തതല്ല ദൃശ്യം 2: ജീത്തു ജോസഫ്
ദൃശ്യം 2 ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ പലരും അത് വേണോ എന്ന് ചോദിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. സുഹൃത്തുക്കള്‍ പോലും അതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചു. കോവിഡ് സമയത്ത് ചുമ്മാ വീട്ടില്‍ ചൊറിയും കുത്തി ഇരിക്കുമ്പോള്‍ ചെയ്യാന്‍ തീരുമാനിച്ചതല്ല ദൃശ്യം 2 എന്നും ജീത്തു പറഞ്ഞു.
എന്റെ ഒരു ബന്ധത്തിലുള്ള പെണ്‍കുട്ടി വരെ എന്നോട് ചോദിച്ചിട്ടുണ്ട്. ദൃശ്യം 2 ചെയ്യണോ എന്ന്. എനിക്ക് ആകെ ദേഷ്യവും വിഷമവും വന്നു. ഞാന്‍ അവളോട് ദേഷ്യപ്പെട്ടു സംസാരിച്ചു. നിങ്ങള്‍ കഥ വായിച്ചിട്ടോ സിനിമ കണ്ടിട്ടോ ആണ് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് ചോദിക്കുന്നതെങ്കില്‍ മനസ്സിലാക്കാം. സിനിമയെ കുറിച്ച് ഒന്നും അറിയാതെ എന്തിനാണ് ഇങ്ങനെ ചോദിക്കുന്നതെന്ന് ആ പെണ്‍കുട്ടിയോട് ദേഷ്യപ്പെട്ട് പറഞ്ഞെന്നും ജീത്തു വെളിപ്പെടുത്തി.
ദൃശ്യം 3 യെ കുറിച്ച് മനസ്സില്‍ ചിന്തിച്ചിരുന്നു. എന്നാല്‍ ഒരു ത്രെഡ് ഒന്നും ആയിട്ടില്ല. നല്ല കഥ കിട്ടാതെ ദൃശ്യം 3 ആലോചിക്കാന്‍ പറ്റില്ല. ദൃശ്യവും ദൃശ്യം 2 വും പ്രേക്ഷകര്‍ക്ക് കൊടുത്തിരിക്കുന്ന വലിയ പ്രതീക്ഷയുണ്ട്. മൂന്നാം ഭാഗം വരുമ്പോഴും ആളുകള്‍ പ്രതീക്ഷിക്കും. അതിനനുസരിച്ചുള്ള കഥയില്ലാതെ ചെയ്യാന്‍ പറ്റില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു.