Connect with us

Screenima

Ranjith and Pinarayi Vijayan

Gossips

രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം; പിണറായിയും സിപിഎമ്മുമായുള്ള അടുത്ത ബന്ധം ഗുണം ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മുമായുള്ള വളരെ അടുത്ത ബന്ധമാണ് സംവിധായകന്‍ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ലഭിക്കാന്‍ കാരണമായത്. 2016 ല്‍ ചെയര്‍മാന്‍ സ്ഥാനത്തെത്തിയ സംവിധായകന്‍ കമലിന്റെ പിന്‍ഗാമിയായാണ് രഞ്ജിത്ത് വരുന്നത്. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിപിഎമ്മുമായി വളരെ അടുത്ത ബന്ധമാണ് സംവിധായകന്‍ രഞ്ജിത്തിന് ഉള്ളത്. അതിലുപരി മുഖ്യമന്ത്രി പിണറായി വിജയന് സിനിമാ മേഖലയില്‍ വളരെ അടുപ്പമുള്ള വ്യക്തി കൂടിയാണ് രഞ്ജിത്ത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് രഞ്ജിത്തിന്റെ പേര് ഉയര്‍ന്നപ്പോള്‍ എല്ലാ അംഗങ്ങളും അതിനെ പിന്തുണയ്ക്കുകയായിരുന്നു.

Ranjith

Ranjith

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രഞ്ജിത്തിനെ ഇടതുപക്ഷ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചന നടന്നിരുന്നു. കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി രഞ്ജിത്തിനെ മത്സരിപ്പിക്കാനാണ് സിപിഎം ആലോചിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകള്‍ കണക്കിലെടുത്ത് അവസാന നിമിഷം ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. പ്രാദേശിക തലത്തില്‍ രഞ്ജിത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ എതിര്‍പ്പുകളുണ്ടായിരുന്നു. ആ സമയത്ത് തന്നെ രഞ്ജിത്തിന് വളരെ സുപ്രധാന ചുമതല നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിരുന്നു. വീണ്ടും അധികാരത്തിലെത്തിയാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്തിന് നല്‍കാമെന്ന് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നതായാണ് വിവരം.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top