Connect with us

Screenima

Ashokan

latest news

’47 വർഷമായിട്ടും എനിക്കൊരു അവാർഡും കിട്ടിയിട്ടില്ല; അവസാന നിമിഷം എന്റെ പേര് തള്ളിപ്പോകുന്നു’; മനസ്സ് തുറന്ന് നടൻ അശോകൻ!

മലയാള സിനിമയിൽ 47 വർഷങ്ങൾ പിന്നിട്ടിട്ടും അർഹമായ പുരസ്കാരങ്ങളൊന്നും തന്നെ തേടിയെത്തിയിട്ടില്ലെന്ന വേദന പങ്കുവെച്ച് പ്രിയനടൻ അശോകൻ. പത്മരാജൻ സംവിധാനം ചെയ്ത ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലൂടെ പതിനേഴാം വയസ്സിൽ സിനിമയിലെത്തിയ അശോകൻ, 260-ലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടും ഇതുവരെ ഒരു സംസ്ഥാന പുരസ്കാരമോ ദേശീയ പുരസ്കാരമോ ലഭിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി. പുരസ്കാര നിർണ്ണയത്തിന്റെ അവസാന നിമിഷങ്ങളിൽ പലതവണ തന്റെ പേര് പരിഗണിക്കപ്പെട്ടെങ്കിലും, പിന്നീട് മാഞ്ഞുപോവുകയായിരുന്നുവെന്നാണ് താരം തുറന്നുപറഞ്ഞത്.


ആദ്യ ചിത്രമായ ‘പെരുവഴിയമ്പല’ത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിന്റെ തൊട്ടരികിൽ വരെ താൻ എത്തിയിരുന്നതായും, എന്നാൽ അന്ന് തനിക്ക് 18 വയസ്സ് തികഞ്ഞിട്ടില്ല എന്ന സാങ്കേതിക കാരണത്താൽ ആ അവാർഡ് നഷ്ടപ്പെടുകയായിരുന്നുവെന്നും അശോകൻ ഓർത്തെടുത്തു. ഇതിനുപുറമെ, ‘അനന്തരം’, ‘ജാലകം’, ‘പൊന്ന്’, ‘അമരം’ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങൾക്കും പുരസ്കാരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷം ചില ഇടപെടലുകൾ കാരണം തന്റെ പേര് ഒഴിവാക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.


പലരും തന്നോട് ‘പെരുവഴിയമ്പല’ത്തിനും ‘അമര’ത്തിനുമൊക്കെ അവാർഡ് കിട്ടിയിട്ടുണ്ടല്ലോ എന്ന് ചോദിക്കാറുണ്ടെന്നും, എന്നാൽ ഇന്നുവരെ തനിക്ക് അത്തരമൊരു അംഗീകാരം ലഭിച്ചിട്ടില്ല എന്നതാണ് സത്യമെന്നും അശോകൻ പറഞ്ഞു. മലയാള സിനിമ തന്നെ വേണ്ടവിധം ആദരിക്കുന്നില്ലെന്ന് പലരും പറയുമ്പോൾ, പുരസ്കാരങ്ങൾ ലഭിക്കേണ്ട നിരവധി മികച്ച സിനിമകളിൽ അഭിനയിച്ചിട്ടും അവഗണിക്കപ്പെട്ടു എന്ന ചിന്ത തനിക്കും തോന്നാറുണ്ടെന്ന് താരം കൂട്ടിച്ചേർത്തു.

Continue Reading
To Top