Connect with us

Screenima

latest news

ഏഴാം അറിവ്’ ചെയ്യാന്‍ പാടില്ലായിരുന്നു; തീരുമാനം തെറ്റായിരുന്നുവെന്ന് ശ്രുതി ഹാസന്‍

ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടുവെങ്കിലും പിന്നീട് ആരാധകര്‍ക്കിടയല്‍ കള്‍ട്ട് സ്റ്റാറ്റസ് നേടിയ ചിത്രമാണ് ഏഴാം അറിവ്. സൂര്യ നായകനായ ചിത്രത്തിലെ നായിക ശ്രുതി ഹാസന്‍ ആയിരുന്നു. ഏഴാം അറിവ് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നാണ് ശ്രുതി ഹാസന്‍ പറയുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതിയുടെ പ്രതികരണം.

”ആ സിനിമ ചെയ്തിരുന്നില്ലെങ്കില്‍ എന്ന് തോന്നാറുണ്ട്. ഞാനിത് പരസ്യമായി പറയാനാഗ്രഹിക്കുകയാണ്. സിനിമയല്ല കാരണം. പക്ഷെ, ഞാന്‍ വേണ്ടത്ര തയ്യാറായിരുന്നില്ല. അച്ചടക്കമുണ്ടായിരുന്നില്ല. അതിനോടുള്ള എന്റെ സമീപനം ശരിയായിരുന്നില്ല. ഞാന്‍ തന്നെ എന്റെ പ്രകടനത്തില്‍ തൃപ്തയല്ല. കുറേക്കൂടി നന്നായി ചെയ്യാനായിരുന്നുവെങ്കില്‍ എന്ന് തോന്നാറുണ്ട്” എന്നാണ് ശ്രുതി പറയുന്നത്.

”ഞാനത് ഗൗരവ്വത്തോടെയെടുക്കാന്‍ ശ്രമിച്ചുവെങ്കിലും, എനിക്കത് ഉള്‍ക്കൊള്ളാനായിരുന്നില്ല” എന്നും താരം പറയുന്നു. ചിത്രത്തില്‍ ശുഭ ശ്രീനിവാസന്‍ എന്ന ജെനെറ്റിക്സ് വിദ്യാര്‍ത്ഥിയുടെ വേഷമാണ് ശ്രുതി അവതരിപ്പിച്ചത്. ബയോളജിക്കല്‍ അറ്റാക്ക് തടയുക എന്ന ലക്ഷ്യത്തോടെ ബോധിധര്‍മന്റെ വേരുകള്‍ തേടിയിറങ്ങുന്ന നായികയായിരുന്നു ശ്രുതിയുടെ കഥാപാത്രം.

ഈയ്യടുത്തിറങ്ങിയ സൂര്യ ചിത്രം സീനില്‍ ഏഴാം അറിവ് റഫറന്‍സുണ്ടായിരുന്നു. ബോക്സ് ഓഫീസില്‍ കയ്യടി നേടിയ രംഗമായിരുന്നു ഇത്. അതേസമയം തെലുങ്ക് ചിത്രം ആകാംശലോ ഒക താരയാണ് ശ്രുതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

Continue Reading
To Top