Connect with us

Screenima

latest news

അച്ഛന്‍ പിടിച്ച വള്ളി കാരണം കല്ലേറും കരി ഓയില്‍ പ്രയോഗവും, തുറന്ന് പറഞ്ഞ് ധ്യാന്‍

അച്ഛന്‍ പിടിച്ചിരുന്ന വള്ളികളൊക്കെ താനായിരുന്നു പരിഹരിച്ചിരുന്നതെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. അങ്കണവാടി അധ്യാപകരെക്കുറിച്ചുള്ള ശ്രീനിവാസന്റെ പ്രസ്താവന വിവാദമായപ്പോള്‍ പ്രതിഷേധക്കാരെ താനാണ് കൈകാര്യം ചെയ്തതെന്നാണ് ധ്യാന്‍ ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

”അച്ഛന്‍ അന്താകാലം മുതലേ ഇതുപോലെ വള്ളികള്‍ പിടിക്കാറുണ്ടായിരുന്നു. സിനിമകളിലൂടെ വള്ളികള്‍ പിടിച്ചിരുന്നു. അന്ന് കല്ലേറുണ്ടായിട്ടുണ്ട്, വീട്ടില്‍ കരി ഓയില്‍ ഒഴിച്ചു. അച്ഛന്‍ ഒരിടത്ത് പോയിട്ട് ഇവിടുത്തെ അംഗവണവാടിയിലെ അധ്യാപികമാരെക്കുറിച്ചൊരു പ്രസ്താവന പറഞ്ഞു. അവര്‍ കൂട്ടത്തോടെ വന്നു. ഞാനാണ് അവരോട് പറഞ്ഞത്, പാവമാണ് വിട്ടേക്കൂ, പാവം പറഞ്ഞു പോയി എന്നൊക്കെ” എന്നാണ് താരം പറയുന്നത്.

”ഞാനാണ് ഫുള്‍ സെറ്റില്‍ ചെയ്തത്. ഒന്നും രണ്ടും പേരല്ല. പത്തിരുന്നൂറ് പേരാണ് വീടിന് മുന്നില്‍ ജാഥ പോലെ വന്നത്. ഞാന്‍ എല്ലാവരുടേയും കൂടെ സെല്‍ഫിയൊക്കെ എടുത്തും എല്ലാവര്‍ക്കും ചായയൊക്കെ വാങ്ങിക്കൊടുത്തും അത് ഒത്തു തീര്‍പ്പാക്കിയത്. അച്ഛന്‍ കുലുങ്ങി അന്ന്. പക്ഷെ മകന്‍ കൈകാര്യം ചെയ്തു” എന്നും ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

ജപ്പാനിലെ പ്ലേ സ്‌കൂളുകളുമായി കേരളത്തിലെ അങ്കണവാടികളെ താരതമ്യം ചെയ്ത ശ്രീനിവാസന്റെ പ്രസ്താവനയാണ് വിവാദമായത്. ജപ്പാനിലെ കുട്ടികളെ പഠിപ്പിക്കുന്നത് സൈക്കോളജി പഠിച്ച അധ്യാപകരാണ്. കേരളത്തില്‍ വിവരവും വിദ്യാഭ്യാസവുമില്ലാത്തവരാണ് അങ്കണവാടിയില്‍ കുട്ടികളെ പഠിപ്പിക്കുന്നതെന്നുമാണ് താരം പറഞ്ഞത്. ഇതിനിടെ അങ്കണവാടി പ്രവര്‍ത്തകരുടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Continue Reading
To Top