latest news
2 കോടി ബജറ്റ്, നേടിയത് 450 കോടി! ബോക്സ് ഓഫീസിനെ ഞെട്ടിച്ച ആ വിസ്മയ ചിത്രം ‘ഹനുമാൻ അംശ്’ മലയാളത്തിലും എത്തുന്നു
Published on
വമ്പൻ താരനിരയോ വലിയ പ്രൊമോഷനുകളോ ഇല്ലാതെ തിയേറ്ററുകളിലെത്തി, ബോക്സ് ഓഫീസിൽ 450 കോടിയിലധികം നേടി ചരിത്രം കുറിച്ച ചിത്രമാണ് ‘ഹനുമാൻ അംശ്’. ചിത്രം നവംബർ 29 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുകയാണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി എന്നീ ഭാഷകളിലാണ് സിനിമ എത്തുന്നത്. പ്രശസ്ത ആത്മീയ ഗുരുവായ നീം കരോലി ബാബയുടെ ജീവിതത്തെ ആസ്പദമാക്കി വിശാൽ ചതുർവേദി സംവിധാനം ചെയ്ത ഈ ചിത്രം, പ്രേക്ഷകരുടെ മികച്ച അഭിപ്രായങ്ങളിലൂടെ മാത്രം വൻ വിജയമായി മാറിയ ഒന്നാണ്.
