Connect with us

Screenima

Ranjini Haridas

latest news

സ്ത്രീകളുടെ ഇരട്ടത്താപ്പ്; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

നാല്പത്തിനാലാം വയസിലാണ് താന്‍ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടങ്ങളിലൊന്നിലൂടെ കടന്നുപോകുന്നതെന്ന് അവതാരക രഞ്ജിനി ഹരിദാസ്. പ്രായം, ആത്മവിശ്വാസം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ തുറന്നുപറയുകയായിരുന്നു രഞ്ജിനി. പ്രായമാകുന്നതിനെ എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നതെന്ന് രഞ്ജിനി ചോദിക്കുന്നു.

സ്ത്രീകളുടെ കാര്യത്തില്‍ മാത്രമാണ് പ്രായവും രൂപവുമെല്ലാം വലിയ ചര്‍ച്ചയാകുന്നതെന്നും പുരുഷന്‍മാരെ ഇത് ബാധിക്കുന്നില്ലെന്നും രഞ്ജിനി പറയുന്നു. പ്രായം കുറച്ചു കാണിക്കാന്‍ ഒന്നും ചെയ്യില്ലെന്ന് പറഞ്ഞു കൊണ്ട് നടന്നിരുന്ന താന്‍, ആന്റി ഏജിങ് അല്ലെങ്കില്‍ ചെറുപ്പമായിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ട്രാപ്പില്‍ വീണതിനെക്കുറിച്ചാണ് പറഞ്ഞതെന്നും രഞ്ജിനി പറയുന്നു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയില്‍ ആയിരുന്നു രഞ്ജിനിയുടെ തുറന്നുപറച്ചില്‍. ‘അമ്പതും അറുപതും വയസുള്ള പുരുഷതാരങ്ങള്‍ 18 ഉം 20 ഉം 25 ഉം വയസ്സുള്ള നടിമാര്‍ക്കൊപ്പം നായകന്മാരായി എത്തുന്നത് സിനിമയില്‍ സാധാരണമാണ്. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ പ്രായവും രൂപവുമെല്ലാം വലിയ ചര്‍ച്ചയാകുന്നു. പരസ്യങ്ങളിലും സിനിമകളിലുമെല്ലാം സ്ത്രീകള്‍ എപ്പോഴും പെര്‍ഫെക്ട് ആയി കാണപ്പെടണമെന്നാണ് പ്രതീക്ഷ.

പുരുഷന്മാരുടെ രൂപത്തിന് ഇതുപോലുള്ള കാര്യങ്ങളില്ല. ഈ ഇരട്ടത്താപ്പിനെ സമൂഹം ഇപ്പോഴും പൂര്‍ണമായി മറികടന്നിട്ടില്ല. ആത്മവിശ്വാസം, സാമ്പത്തിക സ്വാതന്ത്ര്യം, സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം എന്നിവയെല്ലാം ഇന്ന് എനിക്കുണ്ട്. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനുപകരം സ്വന്തം ശരീരത്തിനും മനസിനും പ്രാധാന്യം നല്‍കാനാണ് ഈ പ്രായത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

ഇപ്പോള്‍ ഞാന്‍ എനിക്കു വേണ്ടി കുറേ പണം ചെലവഴിക്കുന്നുണ്ട്. പണ്ട് സെറ്റില്‍ഡ് ആകാനായിരുന്നു പണം ചെലവഴിച്ചത്. ജീവിതത്തിന്റെ വേഗത കുറച്ച് ആസ്വദിക്കാനാണ് ഇന്ന് ഞാനിഷ്ടപ്പെടുന്നത്. പ്രായം എന്നെ ഇമോഷന്‍ലെസ് ആക്കുന്നുണ്ട്. പ്രായമാകുമ്പോള്‍ ഡിറ്റാച്ച്‌മെന്റാണ് എനിക്ക് വേണ്ടത്. നമുക്ക് മാത്രമല്ല നമ്മുടെ മുന്‍പുള്ള ജനറേഷനും പ്രായമാകുന്നു. ആ മാറ്റം ഉള്‍ക്കൊള്ളുക പ്രയാസമാണ്. എന്റെ അമ്മയ്ക്കും പ്രായമാകുന്നു.

ആ റിലേഷന്‍ഷിപ്പിന് ഒരു ഏരിയ കണ്ടെത്തുന്നതില്‍ ഞാന്‍ സ്ട്രഗിള്‍ ചെയ്യുന്നുണ്ട്’.- രഞ്ജിനി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സൗന്ദര്യവ്യവസായത്തിന്റെ സ്വാധീനത്തില്‍ താനും ചിലപ്പോഴൊക്കെ അകപ്പെടാറുണ്ടെന്നും രഞ്ജിനി സമ്മതിച്ചും. പ്രായമാകുന്നതിന്റെ സ്വാഭാവികമായ ലക്ഷണങ്ങളെ മറയ്ക്കാന്‍ സര്‍ജറികളും ഫില്ലറുകളും ബോട്ടോക്‌സുമെല്ലാം തേടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ് എന്നും താരം പറഞ്ഞു.

Continue Reading
To Top