Connect with us

Screenima

latest news

വിവാഹിതരായ പുരുഷന്മാര്‍ക്ക് ടിപ്‌സുമായി സൂര്യ

ഭാര്യയ്ക്കൊപ്പം ഷോപ്പിങ്ങിന് പോകുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഒരു ചെറിയ ഉപദേശവുമായി തമിഴ് താരം സൂര്യ. പുതുതായി വിവാഹിതരായ ഭര്‍ത്താക്കന്മാരോടാണ് താരത്തിന്റെ രസകരമായ ഈ നിര്‍ദേശം. ‘ആദ്യം വാച്ച് അഴിച്ചുവെക്കുക’ എന്നായിരുന്നു സൂര്യയുടെ ഉപദേശം. ദുബായില്‍ ഒരു സ്റ്റോറിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കവേയാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.

‘ആദ്യം നിങ്ങളുടെ വാച്ച് അഴിച്ചുവെക്കുക. ഭാര്യ കടയില്‍ കയറുമ്പോള്‍ സമയം നോക്കരുത്. മാന്യമായി ക്യാഷ് കൗണ്ടറിന് അടുത്തുപോയി നില്‍ക്കുക. അവര്‍ ഷോപ്പിങ് പൂര്‍ത്തിയാക്കട്ടെ. ഓരോന്നും നോക്കി, അവരുടേതായ സമയമെടുത്ത് സാധനങ്ങള്‍ തിരഞ്ഞെടുക്കും. ഒടുവില്‍ നിങ്ങളുടെ അടുത്തെത്തി, ‘ഇതുകൂടി വേണം’ എന്ന് പറയും. അപ്പോള്‍ ഒരുപാട് സ്‌നേഹത്തോടെ ബില്ലടച്ചുകൊടുക്കുക’ എന്നായിരുന്നു സൂര്യയുടെ വാക്കുകള്‍. സദസ്സില്‍ ചിരിപടര്‍ത്തിയ താരത്തിന്റെ ഈ കമന്റ് സോഷ്യല്‍ മീഡിയയിലും ശ്രദ്ധ നേടുകയാണ്.

തമാശ കലര്‍ന്ന ഈ ഉപദേശത്തിനപ്പുറം, ജീവിതത്തില്‍ ഭാര്യ ജ്യോതികയ്ക്കുള്ള സ്ഥാനത്തെക്കുറിച്ച് സൂര്യ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമാലോകത്തെ മാതൃകാ ദമ്പതികളായി വിശേഷിപ്പിക്കപ്പെടുന്ന സൂര്യയും ജ്യോതികയും തമിഴകത്തിന് മാത്രമല്ല, മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടവരാണ്. ഇരുവരുടെയും സിനിമകളും കുടുംബജീവിതവുമെല്ലാം ആരാധകര്‍ക്ക് ഒരുപോലെ കൗതുകമാണ്.

തന്റെ ജീവിതത്തിലും കരിയറിലും ഇന്ന് കൈവരിച്ച നേട്ടങ്ങള്‍ക്കു പിന്നില്‍ ജ്യോതികയുടെ വലിയ പിന്തുണയുണ്ടെന്നാണ് സൂര്യയുടെ തുറന്നുപറച്ചില്‍. ജീവിതത്തില്‍ പലതവണ തെറ്റുകള്‍ സംഭവിക്കുകയും പ്രതിസന്ധികളില്‍ അകപ്പെടുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം കൈപിടിച്ച് മുന്നോട്ടു നയിച്ചത് ജ്യോതികയാണെന്നും സൂര്യ പറയുന്നു.

Continue Reading
To Top