Gossips
ഇഷ്ടഭക്ഷണം ഒഴിവാക്കാതെയും തടി കുറയ്ക്കാം; ശരീരഭാരം കുറച്ച രഹസ്യം വെളിപ്പെടുത്തി അനു സിത്താര
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ഹെയ്ൽ മേരി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി അനു സിത്താര. സിനിമയിലേക്കുള്ള മടങ്ങിവരവിനേക്കാൾ ഏറെ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
പുതിയ ചിത്രമായ ‘ഹെയ്ൽ മേരി’യിലെ കഥാപാത്രത്തിന് വേണ്ടിയാണ് അനു സിത്താര ഭാരം കുറയ്ക്കാൻ തീരുമാനിച്ചത്. സംവിധായകൻ രഞ്ജിത്ത് ആവശ്യപ്പെട്ടതനുസരിച്ച് കൃത്യമായ ഡയറ്റും വ്യായാമവും താരം ആരംഭിക്കുകയായിരുന്നു. ഒരു ഡയറ്റീഷ്യന്റെയും ട്രെയിനറുടെയും കൃത്യമായ നിർദ്ദേശങ്ങൾക്ക് കീഴിലായിരുന്നു ഈ മാറ്റം.
ഭക്ഷണം പൂർണ്ണമായി ഉപേക്ഷിച്ച് പട്ടിണി കിടന്നുകൊണ്ടുള്ള രീതി ആയിരുന്നില്ല തന്റേതെന്ന് അനു വ്യക്തമാക്കുന്നു. പകരം ഇഷ്ടമുള്ള ഭക്ഷണങ്ങളുടെ അളവ് നിയന്ത്രിക്കുകയും (Portion Control), അവ കൃത്യസമയത്ത് കഴിക്കുകയുമാണ് ചെയ്തത്. മുൻപ് സിനിമയ്ക്കായി ഭാരം കുറച്ചപ്പോൾ കടുത്ത ക്ഷീണം അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ ശരീരത്തിന് യാതൊരുവിധ ക്ഷീണവുമില്ലാത്ത, തികച്ചും ആരോഗ്യകരമായ രീതിയിലൂടെയാണ് ഈ മാറ്റം സാധ്യമാക്കിയത്.
സിനിമയിൽ അവസരങ്ങൾ തേടി സംവിധായകരെ സമീപിക്കാൻ തനിക്ക് മടിയാണെന്നും, കഥാപാത്രത്തിന് അനുയോജ്യമായ ആളെന്ന നിലയിൽ സംവിധായകന്റെ മനസ്സിലേക്ക് തന്റെ പേര് എത്തണമെന്നാണ് ആഗ്രഹമെന്നും അനു സിത്താര കൂട്ടിച്ചേർത്തു. മൂന്ന് വർഷത്തിന് ശേഷവും ‘ഹെയ്ൽ മേരി’യിലേക്ക് തന്നെ പരിഗണിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
