Connect with us

Screenima

latest news

ഹണിമൂണ്‍ ആഘോഷമാക്കി റിമി

വിവാഹജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചതിന് പിന്നാലെ ഹണിമൂണ്‍ യാത്രയുടെ സന്തോഷത്തിലാണ് ഗായികയും അവതാരകയുമായ റിമി ടോമി. മുംബൈ മലയാളിയും ജിം പരിശീലകനും ബോഡിബില്‍ഡറുമായ ലിബിന്‍ മാത്യുവുമായുള്ള വിവാഹശേഷമുള്ള ആദ്യ യാത്രയ്ക്കായി റിമി തിരഞ്ഞെടുത്തിരിക്കുന്നത് മനോഹരമായ കസാക്കിസ്ഥാനാണ്. കസാക്കിസ്ഥാനില്‍ നിന്നുള്ള വിശേഷങ്ങളും മനോഹരമായ ദൃശ്യങ്ങളും റിമി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചു.

വിവാഹവേദിയിലെ ആഘോഷങ്ങളില്‍ നിന്ന് മഞ്ഞുമൂടിയ മലനിരകളിലേക്കുള്ള യാത്രയുടെ ആവേശത്തിലാണ് റിമിയും ലിബിനും. ‘വിവാഹമണികളുടെ മധുരനാദത്തില്‍ നിന്ന് മലനിരകളിലേക്കുള്ള സാഹസിക യാത്രയിലേക്ക്… മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ആയതിന് ശേഷമുള്ള ഞങ്ങളുടെ ആദ്യ യാത്ര! രണ്ട് ഹൃദയങ്ങള്‍, ഒരു യാത്ര, കണ്ടുതീരാത്ത അനേകം ലക്ഷ്യസ്ഥാനങ്ങള്‍! ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഞങ്ങളുടെ ആദ്യ യാത്രയ്ക്ക് തുടക്കമായി… കസാക്കിസ്ഥാന്‍, നീ ശരിക്കും വിസ്മയമാണ്!’ എന്ന കുറിപ്പോടെയാണ് റിമി യാത്രാവിശേഷങ്ങള്‍ പങ്കുവെച്ചത്.

കസാക്കിസ്ഥാനിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങളും യാത്രയുടെ സന്തോഷനിമിഷങ്ങളും ഉള്‍ക്കൊള്ളുന്ന വീഡിയോ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

നവംബര്‍ 14നായിരുന്നു റിമി ടോമിയുടെയും ലിബിന്‍ മാത്യുവിന്റെയും വിവാഹം. മുംബൈയിലെ ഡോംബിവ്ലിയിലുള്ള പള്ളിയില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. വളരെ ലളിതവും സ്വകാര്യവുമായ ചടങ്ങായാണ് വിവാഹം സംഘടിപ്പിച്ചത്.

Continue Reading
To Top