Connect with us

Screenima

Gossips

ജീവിതത്തിൽ സൈക്കോളജിസ്റ്റ്, സിനിമയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട ‘ലീന’; ‘എക്കോ’ ഓർമ്മകളുമായി ശ്രീലക്ഷ്മി മേലേടത്ത്!

മലയാള സിനിമയിൽ സമീപകാലത്ത് വലിയ ചർച്ചയായ മിസ്റ്ററി ത്രില്ലർ ചിത്രം ‘എക്കോ’ തിയേറ്ററുകളിലെത്തിയിട്ട് ഒരു വർഷം പൂർത്തിയാകുന്നു. ചിത്രത്തിൽ ‘ലീന’ എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനംകവർന്ന നടി ശ്രീലക്ഷ്മി മേലേടത്ത് പങ്കുവെച്ച പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സിനിമയിലെ ലൊക്കേഷൻ ചിത്രങ്ങൾക്കൊപ്പം “എക്കോ എന്റെ ജീവിതത്തിന്റെ ഭാഗമായിട്ട് ഒരു വർഷം! എന്റെ പ്രിയപ്പെട്ട ലീന മോൾ! എക്കോയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എന്നെന്നും അനുഗ്രഹീതയും സന്തുഷ്ടയുമാണ്” എന്നാണ് താരം കുറിച്ചത്.

.സിനിമയിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ശ്രീലക്ഷ്മി യഥാർത്ഥ ജീവിതത്തിൽ ഒരു കൗൺസിലിംഗ് സൈക്കോളജിസ്റ്റ് കൂടിയാണെന്നത് പലർക്കും പുതിയ അറിവാണ്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ താരം, കൊച്ചിയിലെ ‘മൈൻഡൂ’ എന്ന വെൽനസ് സെന്ററിന്റെ സഹസ്ഥാപക കൂടിയാണ്.



കോഴിക്കോട് സ്വദേശിയായ ശ്രീലക്ഷ്മി രണ്ടാം ക്ലാസ് മുതൽ നാടകരംഗത്ത് സജീവമായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടകത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. ‘അടുപ്പ്’ എന്ന വെബ് സീരീസിലൂടെ ശ്രദ്ധിക്കപ്പെട്ട താരം, ആഷിഖ് അബു ചിത്രം ‘റൈഫിൾ ക്ലബ്ബി’ലൂടെയാണ് ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ‘നാരായണീന്റെ മൂന്നാണ്മക്കൾ’, ‘ഒരു ജാതി ജാതകം’, ‘ഓഫീസർ ഓൺ ഡ്യൂട്ടി’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

Continue Reading
To Top