Connect with us

Screenima

latest news

ഉണ്ണി മുകുന്ദൻ ഫിലിംസ് അവതരിപ്പിക്കുന്ന ‘ഗുരുവായൂർ അരങ്ങേറ്റം’; നായകനായി ഉണ്ണി മുകുന്ദൻ എത്തുമോ? ആകാംക്ഷയിൽ ആരാധകർ

ഗുരുവായൂർ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘ഗുരുവായൂർ അരങ്ങേറ്റം’ എന്ന പുതിയ മലയാള ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മഹാഗണപതി മൂവീസ് അവതരിപ്പിക്കുന്ന ഈ ചിത്രം ഉണ്ണി മുകുന്ദന്റെ ഉടമസ്ഥതയിലുള്ള ഉണ്ണി മുകുന്ദൻ ഫിലിംസ് (UMF) ആണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന വിനോദ് ഗുരുവായൂരും നിർമ്മാണം സുരേഷ് ബാബു ആറും നിർവ്വഹിക്കുന്നു. പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.


ടൈറ്റിൽ പോസ്റ്ററിൽ അണിയറപ്രവർത്തകരുടെ പേരുകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും, ഉണ്ണി മുകുന്ദൻ ഫിലിംസ് ചിത്രം ഏറ്റെടുത്തതോടെ നായകനായി ഉണ്ണി മുകുന്ദൻ തന്നെ എത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ശ്രീ ഗുരുവായൂരപ്പന്റെ വലിയൊരു ഭക്തനായ ഉണ്ണി മുകുന്ദൻ, ‘മാളികപ്പുറം’ പോലുള്ള ചിത്രങ്ങളിലൂടെ വലിയ വിജയം നേടിയ താരവുമാണ്.
മനോജ് പിള്ള ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും രഞ്ജിൻ രാജ് സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിൽ മികച്ചൊരു സാങ്കേതിക നിര തന്നെയാണ് അണിനിരക്കുന്നത്. വിനോദ് രവീന്ദ്രൻ കലാസംവിധാനവും, രഞ്ജിത്ത് അമ്പാടി മേക്കപ്പും, മഞ്ജുഷ രാധാകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

Continue Reading
To Top