Connect with us

Screenima

latest news

സമാധാനം കളയുന്ന ഒന്നിലേക്ക് പോകാന്‍ താല്‍പ്പര്യമില്ല; നിത്യ മേനോന്‍

വിവാഹത്തെക്കുറിച്ച് നടി നിത്യ മേനോന്‍ പങ്കുവച്ച വാക്കുകളാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. താന്‍ വിവാഹത്തിന് പിന്നാലെയല്ല, ശരിയായ ബന്ധത്തിന് പിന്നാലെയാണെന്നും നിത്യ മേനോന്‍ പറഞ്ഞു. ‘ഞാന്‍ വിവാഹത്തിന് എതിരാണെന്ന് ആളുകള്‍ പറയാറുണ്ട്. അങ്ങനെയല്ല എന്നാല്‍. എനിക്കും വിവാഹം കഴിക്കണമെന്നുണ്ട്. എനിക്ക് അനുയോജ്യമായ ഒരാളെ കണ്ടെത്തണമെന്നാണ് ആഗ്രഹം.

പക്ഷേ ഞാന്‍ വിവാഹത്തിന് പിന്നാലെയല്ല, ശരിയായ ബന്ധത്തിന് പിന്നാലെയാണ്. അതുകൊണ്ട് അങ്ങനെയൊരു ബന്ധമല്ലെങ്കില്‍ ഞാന്‍ വിവാഹം കഴിക്കില്ല. ജീവിതത്തില്‍ സ്വതന്ത്രനായിരിക്കണം. ഈഗോയുടെ അടിസ്ഥാനത്തില്‍ പെരുമാറുന്നവരാണെങ്കില്‍ ആ ബന്ധം ഒരിക്കലും ശരിയാകില്ല.

പരസ്പരം വളരാന്‍ കഴിയുന്ന, ജീവിതത്തെ കുറച്ചുകൂടി ബോധത്തോടെ കാണുന്ന ആളുകളെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെയുള്ളവരെ കണ്ടെത്തുക എളുപ്പമല്ല. എന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടുമുട്ടിയവരില്‍ ഞാന്‍ ആഗ്രഹിക്കുന്ന ജീവിതവുമായി ഒത്തുപോകുന്ന ഒരാളെ കണ്ടെത്താനായിട്ടില്ല. ഇതിനെ വലിയ കാര്യമായി കാണേണ്ടതില്ല. ജീവിതത്തിലെ എന്റെ ചോയ്സുകള്‍ വ്യത്യസ്തമാണ്.

എന്റെ ജീവിതം വളരെ മനോഹരവും സമാധാനപരവുമാണ്. ആ സമാധാനത്തെ ഇല്ലാതാക്കുന്ന ഒന്നിലേക്ക് എന്തിനാണ് ഞാന്‍ കടക്കുന്നത് ?. ആ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കാന്‍ കഴിയുന്ന ഒരാളാണെങ്കില്‍ തീര്‍ച്ചയായും അതിലേക്ക് വരാന്‍ ഞാന്‍ ആഗ്രഹിക്കും. ഓരോരുത്തര്‍ക്കും വ്യത്യസ്തമായൊരു ജീവിതമാണുള്ളത്. ഓരോരുത്തര്‍ക്കും ഇവിടെ ജീവിക്കാന്‍ പല കാരണങ്ങളുണ്ട്.

ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ചോദ്യപേപ്പറാണ് പൂരിപ്പിക്കാനുള്ളത്. ഇതാണ് തെറ്റ്, ഇതാണ് ശരി എന്നൊന്നും പറയാനാകില്ല. കറുപ്പ് ഏതാണ് വെളുപ്പ് ഏതാണ് എന്നൊന്നും നമുക്ക് പറയാനാകില്ല. ഇതൊരു വിവാഹം പോലെയാണ്. എല്ലാ വിവാഹങ്ങളും അവരവര്‍ തിരഞ്ഞെടുക്കുന്നതല്ല, ചിലത്, അതായത് അറേഞ്ചഡ് മാരേജും ഒരുപാടുണ്ട്.

എന്നാല്‍ അറേഞ്ചഡ് മാരേജില്‍ ചിലര്‍ വളരെയധികം ഹാപ്പിയാണ്. ചില ആളുകള്‍ക്ക് തീരെ സന്തോഷമുണ്ടാകില്ല. നമ്മള്‍ തന്നെ തിരഞ്ഞൈടുക്കുന്ന ഒരാളെ ചിലപ്പോള്‍ നമുക്ക് ഡിവോഴ്‌സ് ചെയ്യേണ്ടിയും വന്നേക്കാം. ഏതാണ് ശരി, ഏതാണ് തെറ്റ് എന്നൊന്നും പറയാനാകില്ല’.- ?ഗോപിനാഥ് പോഡ്കാസ്റ്റില്‍ നിത്യ പറഞ്ഞു.

Continue Reading
To Top