Connect with us

Screenima

latest news

‘ആറാട്ടും’ ‘ക്രിസ്റ്റഫറും’ നഷ്ടമല്ല, പൂർണ്ണ പരാജയം ‘ബാന്ദ്ര’; തുറന്നുപറഞ്ഞ് ഉദയകൃഷ്ണ

തന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ സിനിമകളുടെ വിജയപരാജയങ്ങളെക്കുറിച്ച് മനസ്സുതുറന്ന് പ്രശസ്ത തിരക്കഥാകൃത്ത് ഉദയകൃഷ്ണ. മോഹൻലാൽ ചിത്രം ‘ആറാട്ട്’, മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫർ’ എന്നിവ നിർമ്മാതാക്കൾക്ക് സാമ്പത്തികമായി നഷ്ടമുണ്ടാക്കിയ സിനിമകളല്ലെന്നും, ദിലീപ് നായകനായ ‘ബാന്ദ്ര’യാണ് പൂർണ്ണമായും പരാജയപ്പെട്ട ചിത്രമെന്നും അദ്ദേഹം പറഞ്ഞു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉദയകൃഷ്ണയുടെ ഈ തുറന്നുപറച്ചിൽ.


തിയേറ്ററിലെ മാർക്കറ്റ് മുന്നിൽക്കണ്ട് ഒരുക്കിയ ‘ആറാട്ടിന്’ തിയേറ്ററുകളിൽ നിന്ന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും, മികച്ച ഒ.ടി.ടി കച്ചവടത്തിലൂടെയും അത്യാവശ്യം തിയേറ്റർ കളക്ഷനിലൂടെയും സിനിമയ്ക്ക് മുടക്കുമുതൽ തിരിച്ചുപിടിക്കാൻ സാധിച്ചു. ‘ക്രിസ്റ്റഫർ’ പൂർണ്ണമായും ഒരു ഒ.ടി.ടി സിനിമയായിരുന്നുവെന്നും, പ്രമേയത്തിന്റെ പ്രത്യേകത കാരണം റിലീസിന് മുൻപുതന്നെ വലിയ തുകയ്ക്ക് കച്ചവടം നടന്നതിനാൽ സിനിമയുടെ മുഴുവൻ ചെലവും തിരികെ ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.


എന്നാൽ തങ്ങൾക്ക് പൂർണ്ണമായും കാലിടറിയ ചിത്രം ‘ബാന്ദ്ര’യായിരുന്നുവെന്ന് ഉദയകൃഷ്ണ സമ്മതിച്ചു. അതിനൊപ്പം അവസാനമായി ഇറങ്ങിയ ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രവും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റ് എല്ലാവരും പങ്കിടുന്നതുപോലെ തന്നെ, പരാജയത്തിന്റെ ഉത്തരവാദിത്തവും എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Continue Reading
To Top