Connect with us

Screenima

latest news

അടുത്ത ജന്മത്തിലും നീ തന്നെ ഭാര്യയായി വേണം; നയന്‍താരയോട് ഭര്‍ത്താവ്

നടി നയന്‍താരയുടെ 42-ാം പിറന്നാള്‍ ആണിന്ന്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് നയന്‍താരയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നത്. പ്രിയതമയുടെ പിറന്നാള്‍ ദിനത്തില്‍ മനോഹരമായ ഒരു വിഡിയോ ആണ് വിഘ്‌നേഷ് ശിവന്‍ പങ്കുവച്ചിരിക്കുന്നത്.

നയന്‍സിനൊപ്പമുള്ള പ്രണയദിവസങ്ങളിലെ അപൂര്‍വ ചിത്രങ്ങള്‍ മുതല്‍ മക്കള്‍ക്കൊപ്പം വരെയുള്ള ചിത്രങ്ങളാണ് വിഡിയോയില്‍ വിഘ്‌നേഷ് പകര്‍ത്തിയിരിക്കുന്നത്. നയന്‍താരയുമൊത്തുള്ള സൗഹൃദവും പ്രണയവും വിവാഹവും അതിനുശേഷമുള്ള ജീവിതവുമൊക്കെ മനോഹരമായി ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ് വിഘ്‌നേഷ്.

അടുത്ത ജന്മത്തിലും നീ തന്നെ ഭാര്യയായി വേണമെന്നാണ് വിഘ്‌നേഷ് പോസ്റ്റ് പങ്കുവച്ച് കുറിച്ചിരിക്കുന്നത്. വിഘ്‌നേഷിന്റെ ആദ്യ ചിത്രം ‘നാനും റൗഡി താനി’ന്റെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേഷും തമ്മില്‍ പ്രണയത്തിലാകുന്നത്. വിഘ്‌നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം.

ഏഴ് വര്‍ഷത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9 നാണ് ഇരുവരും വിവാഹിതരായത്. അതേ വര്‍ഷം ഒക്ടോബറില്‍ തന്നെ ഇരുവര്‍ക്കും ഉയിര്‍, ഉലക് എന്നീ ഇരട്ട കുട്ടികള്‍ ജനിച്ചത്. ‘മൂക്കുത്തി അമ്മന്‍ 2’ ആണ് നയന്‍താരയുടേതായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.

Continue Reading
To Top