latest news
അനാവശ്യമായ ഗോസിപ്പുകള്‍; തുറന്നടിച്ച് മീന
തമിഴ്, മലയാളം സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നടി മീന. ഒരു കാലത്ത് തുടരെ ഹിറ്റുകളുമായി തരം?ഗം സൃഷ്ടിച്ച നടിയാണ് മീന. തുടരെ ഹിറ്റുകളുമായി മീന അഭിനയിച്ച ഭാഷകളിലെല്ലാം മുന്നേറി. മലയാളത്തില്‍ നിന്ന് ഇന്നും ശ്രദ്ധേയ റോളുകള്‍ മീനയെ തേടി വരുന്നു. ജീവിതത്തില്‍ മീനയെ ഏറെ വിഷമിപ്പിച്ചത് ഭര്‍ത്താവ് വിദ്യാ സാ?ഗറിന്റെ അപ്രതീക്ഷിത മരണമാണ്. ശ്വാസകോശത്തില്‍ അണുബാധ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു വിദ്യാസ?ഗറിന്റെ മരണം.
മീനയെ ഈ സംഭവം ഉലച്ചു. എന്നാല്‍ തകര്‍ന്ന് പോകാതെ മുന്നോട്ട് നീങ്ങാന്‍ നടിക്കായി. ഷോകളും സിനിമകളും മറ്റുമായി കരിയറിലെ തിരക്കുകളിലേക്ക് മീന കടന്നു. വിഷമഘട്ടത്തില്‍ മീനയ്ക്ക് ആശ്വാസമായി കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഇന്ന് മീനയെ വിഷമിപ്പിക്കുന്നത് അനാവശ്യമായി വരുന്ന ?ഗോസിപ്പുകളാണ്. മീനയ്ക്ക് രണ്ടാം വിവാഹമെന്ന് പറഞ്ഞ് പലരെയും ചേര്‍ത്ത് തമിഴ് മീഡിയകളില്‍ ?ഗോസിപ്പ് വന്നു. ഇതേക്കുറിച്ച് പുതിയ അഭിമുഖത്തില്‍ മീന സംസാരിക്കുന്നുണ്ട്.
അനാവശ്യമായി ആളുകളുമായി ലിങ്ക് ചെയ്ത് ?ഗോസിപ്പുകളുണ്ടാക്കുന്നു. ഒരു സെലിബ്രിറ്റി ആയതിനാല്‍ മുതലെടുക്കുന്നു. കാരണം ഞാന്‍ ആക്ഷനെടുക്കുന്നില്ല. പൊതുവെ മൗനം പാലിക്കുന്നയാളാണ്. അത് മുതലെടുത്ത് ഇഷ്ടത്തിന് സംസാരിക്കുന്നു. മുമ്പും ?ഗോസിപ്പുകളുണ്ടായിട്ടുണ്ട്. അതൊന്നും കാര്യമാക്കിയിരുന്നില്ല. ഇപ്പോള്‍ സാഹചര്യം വ്യത്യസ്തമാണ്. എന്റെ കുടുംബത്തെയും ബാധിക്കുമെന്നാകുമ്പോള്‍ ഞാന്‍ അസ്വസ്ഥയാകുന്നു. എനിക്കും ദേഷ്യം വരുമോ എന്ന് തോന്നിപ്പോയി. അത്രയും തനിക്ക് ദേഷ്യം വന്നെന്നും മീന പറയുന്നു.
