Connect with us

Screenima

Veena Nair

latest news

പുതിയൊരു യാത്രയിലേക്ക്; തുറന്ന് പറഞ്ഞ് വീണ നായര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് വീണാ നായര്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അഭിനയ രംഗത്ത് സജീവമായ വീണ, ബിഗ് സ്‌ക്രീനിലും നിരവധി കഥാപാത്രങ്ങള്‍ ചെയ്തു കഴിഞ്ഞു. ബിഗ് ബോസ് മലയാളത്തിലും മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. അഭിനയത്തിന് പുറമെ സിനിമ, വെബ് സീരീസ് നിര്‍മാണ രംഗത്തേക്കും ചുവടു വച്ച താരം വീണ നായര്‍ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ നിര്‍മ്മാണക്കമ്പനിയും തുടങ്ങിയിരുന്നു. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ പ്രൊഡക്ഷനില്‍ വരുന്ന പ്രൊജക്ട് അനൗണ്‍സ് ചെയ്തിരിക്കുകയാണ് വീണ.

”വീണ നായര്‍ പ്രൊഡക്ഷന്‍സ് – പ്രൊഡക്ഷന്‍ നമ്പര്‍ 2 … ശ്രീ മൂകാംബികാ ദേവിയുടെ അനുഗ്രഹത്തോടെ വീണ നായര്‍ പ്രൊഡക്ഷന്‍സിന്റെ രണ്ടാമത്തെ സംരംഭത്തിന് തുടക്കം കുറിക്കുകയാണ്. ദേവിയുടെ അനുഗ്രഹസാന്നിധ്യത്തില്‍ തിരക്കഥാ പൂജ നടത്തി ഈ പുതിയ യാത്രയ്ക്ക് ശുഭാരംഭം കുറിച്ചിരിക്കുന്നു.

ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുന്നതാണ്. ഈ പുതിയ സംരംഭത്തിനും എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്‌നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു. ഈശ്വരനോടും എന്റെ ഗുരുക്കന്മാരോടും മാതാപിതാക്കളോടും എന്റെ ഈ യാത്രയില്‍ കൂടെ നിന്ന ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു. എല്ലാവരുടെയും അനുഗ്രഹത്തോടെ പുതിയൊരു യാത്രയിലേക്ക്…”, വീണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷമാണ് ആയിരുന്നു വീണയും മുന്‍ ഭര്‍ത്താവ് ആര്‍ജെ അമനും തമ്മില്‍ വിവാഹ മോചിതരായത്. കഴിഞ്ഞ കുറേ നാളുകളായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. എന്നാല്‍ മകന്റെ കാര്യങ്ങളെല്ലാം ഇപ്പോഴും ഇരുവരും ഒരുമിച്ചാണ് ചെയ്യുന്നത്. ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകുമെന്നും വീണ പറഞ്ഞിട്ടുണ്ട്.

Continue Reading
To Top