latest news
ഇന്ന് പണ്ടത്തേക്കാള്‍ ക്ഷമയുണ്ട്, രഞ്ജിനി ഹരിദാസ്
നാല്‍പതുകളിലെ മാറ്റങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ച് ആങ്കര്‍ രഞ്ജിനി ഹരിദാസ്. 40 ലെത്തിയപ്പോള്‍ കുറേക്കൂടി സ്വയം മനസിലാക്കുന്നെന്ന് രഞ്ജിനി പറയുന്നു. ഇരുപതുകള്‍ എനിക്ക് വളരെ നല്ലതായിരുന്നു. മുപ്പതുകളില്‍ സാമ്പത്തികമായി നല്ലതായിരുന്നു. ലോകം കറങ്ങി. വളരെ ചെറിയ പ്രായത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതാണ് ഞാന്‍. വ്യക്തിപരമായ നഷ്ടങ്ങളും വേര്‍പാടുകളും ഞാന്‍ നേരിട്ടിട്ടുണ്ട്. ജീവിതത്തിലെ നല്ലതും മോശവുമായ അനുഭവങ്ങള്‍ ഒരു വ്യക്തിയെന്ന നിലയില്‍ എന്നെ മെച്ചപ്പെടുത്തി. ഇപ്പോള്‍ എനിക്ക് കുറേക്കൂടി പക്വതയും ക്ഷമയുമുണ്ട്. നമ്മളെപ്പോഴും നമ്മളെ താരതമ്യം ചെയ്യേണ്ടത് നമ്മളുമായി തന്നെയാണ്. ഇന്നലെയിലെ നമ്മളില്‍ നിന്നും മെച്ചപ്പെട്ടാല്‍ നല്ലത്. നാല്‍പതുകളിലെത്തുമ്പോള്‍ നമുക്ക് ചുറ്റുമുള്ളതിലെല്ലാം മൂല്യം കാണും. ഏറ്റവും പ്രധാനം നമ്മള്‍ സ്വയം വില കല്‍പ്പിക്കും. നമ്മളെത്തന്നെ മനസിലാക്കും.
പണ്ടത്തെ കാലത്ത് 40 എന്നാല്‍ വയസായി. 40 ല്‍ വിരമിക്കണമെന്ന് വിചാരിച്ച ആളാണ് ഞാന്‍. ഇത് ചെറുപ്പമാണല്ലോ ഇനിയും കിടക്കുന്നല്ലോ 10-20 വര്‍ഷം എന്ന് മനസിലാക്കിയത് ഇവിടെ എത്തിയ ശേഷമാണ്. 40 കള്‍ മധുരമാക്കുന്നത് സാമ്പത്തിക സ്വാതന്ത്രമാണ്. അതൊരുപാട് സമാധാനം തരും. സമാധാനം സംരക്ഷിക്കാന്‍ ഒരുപാട് കാര്യങ്ങളില്‍ നോ പറയേണ്ടി വരും. 40 കളില്‍ ആരെന്ത് പറഞ്ഞാലും കാര്യമാക്കില്ലെന്നും രഞ്ജിനി ഹരിദാസ് പറയുന്നു. എനിക്കിഷ്ടമുള്ള കാര്യങ്ങളിലാണ് അഭിപ്രായം പറയുക. മറ്റൊരാളുടെ താല്‍പര്യത്തിനല്ലെന്നും രഞ്ജിനി ഹരിദാസ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
