Gossips
ട്രെൻഡിംഗ് ലിസ്റ്റിൽ ‘വാറുണ്ണി’; മൃഗയയിലെ ആ ‘ഹിഡൻ ലവ് സ്റ്റോറി’ വീണ്ടും ചർച്ചയാക്കി സോഷ്യൽ മീഡിയ!
വർഷങ്ങൾ എത്ര കഴിഞ്ഞാലും മലയാളി പ്രേക്ഷകർ ചർച്ച ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരു മമ്മൂട്ടി ചിത്രമാണ് ഐ.വി. ശശി-ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന ‘മൃഗയ’. ഇപ്പോൾ സോഷ്യൽ മീഡിയ പേജുകളിൽ വലിയ രീതിയിൽ ചർച്ചയാകുന്നത് വാറുണ്ണിയും ഗ്രാമത്തിലെ പിള്ളയുടെ ഭാര്യയും തമ്മിലുള്ള രസകരമായ ആ കെമിസ്ട്രിയാണ്. “സൗന്ദര്യത്തിലല്ല കഴിവി ലാണ് കാര്യമെന്ന് വാറുണ്ണി പണ്ടേ തെളിയിച്ചതാണ്” എന്ന തരത്തിലുള്ള മീമുകളും റീൽസുകളും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കുളിയും നനയുമില്ലാത്ത, പരുക്കൻ സ്വഭാവക്കാരനായ ഒരു വേട്ടക്കാരനോട് പിള്ളയുടെ ഭാര്യക്ക് തോന്നിയ ആ പ്രത്യേക താല്പര്യത്തിന് പിന്നിലെ മനശാസ്ത്രമാണ് ആരാധകർ ഇഴകീറി പരിശോധിക്കുന്നത്. രൂപത്തിലല്ല, ഒരാളുടെ കഴിവിലും ആൺകരുത്തിലുമാണ് കാര്യമെന്ന് വാറുണ്ണിയിലൂടെ ലോഹിതദാസ് അന്ന് കാണിച്ചുതന്നു എന്നാണ് ഭൂരിഭാഗം പേരുടെയും കമന്റുകൾ.
സിനിമ ഇറങ്ങി മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും, മൃഗയ പ്രേക്ഷകർ ഇന്നും ആഘോഷമാക്കുന്നു ക്ലാസിക് സിനിമയുടെ ജനപ്രീതിക്ക് തെളിവാണ്.
