latest news
ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനം; വിവാഹ വാര്‍ഷികത്തില്‍ ശ്രുതി മേനോന്
നടി ശ്രുതി മേനോന്റെ വിവാഹ വാര്‍ഷികമാണ് ഇന്ന്. വിവാഹത്തിന്റെ ഫോട്ടോകളും, ആ ദിവസത്തെ മനോഹരമായ ഓര്‍മകളും പങ്കുവച്ചുകൊണ്ട് നടി. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ജീവിതത്തില്‍ എടുത്തിട്ടുള്ള ഏറ്റവും മികച്ച തീരുമാനമായിരുന്നു സഹില്‍ ടിംപഡിയെ വിവാഹം ചെയ്തത് എന്നാണ് ശ്രുതി മേനോന് പറയുന്നത്.
9 വര്‍ഷം മുന്‍പ്, ഒരു വാരാന്ത്യത്തിലാണ് ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെടുത്തത്. എന്നില്‍ ഇപ്പോഴും വിവേകം നിലനില്ക്കുന്നതും ഇത്രയധികം ആഴത്തില്‍ സ്നേഹിക്കാന്‍ എനിക്ക് സാധിക്കും എന്ന തിരിച്ചറിവും നിന്നിലൂടെയാണ് എനിക്ക് ലഭിച്ചത്. സഹില്‍ നീയാണെന്റെ വീട്. ഒന്‍പതാം വാര്‍ഷിക ആശംസകള്‍, ബേബി- എന്നാണ് ഫോട്ടോകള്‍ക്കൊപ്പം ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
കൃത്യം, മുല്ല, ഇലക്ട്ര, കിസ്മത്ത്, ചിപ്പി, മയിദാന് സ്പാ, ഉയിര് പോലുള്ള നിരവധി സിനിമകളിലൂടെ സജീവമായിട്ടുള്ള നടിയാണ് ശ്രുതി മേനോന്. മോഡലിങിലൂടെ കരിയര്‍ ആരംഭിച്ച ശ്രുതി, സിനിമകള്‍ വളരെ സെലക്ടീവായിട്ടാണ് തിരഞ്ഞെടുക്കുന്നത് എങ്കിലും, മോഡലിങില്‍ നിന്ന് ഇപ്പോഴും മാറി നിന്നിട്ടില്ല. ടെലിവിഷന്‍ ആങ്കര്‍ എന്ന നിലയിലും ശ്രദ്ധി തന്റെ കരിയര്‍ ഭദ്രമാക്കിയിരുന്നു.
