Connect with us

Screenima

latest news

വണ്ണം കുറച്ചതിന്റെ വിഡിയോ പങ്കുവച്ച് നടി കനിഹ

ശരീരഭാരം കുറച്ച് താന്‍ വീണ്ടും ഫിറ്റ്‌നസിലേക്ക് തിരികെയെത്തിയ വിവരം പങ്കുവച്ച് നടി കനിഹ. ഇന്‍സ്റ്റ?ഗ്രാം പോസ്റ്റിലൂടെയാണ് നടി തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. ‘നിങ്ങള്‍ സ്വയം സ്‌നേഹിക്കുമ്പോള്‍ അത് പ്രകടമാകും’ എന്ന അടിക്കുറിപ്പോടെയാണ് കനിഹ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ശരീരഭാരം കുറച്ച് ഫിറ്റായ വയറിന്റെയും ബൈസെപ്‌സിന്റെയും ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോയാണ് കനിഹ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് കനിഹയുടെ പോസ്റ്റിന് താഴെ കമന്റുമായെത്തിയിരിക്കുന്നത്. ‘നിങ്ങള്‍ വലിയ പ്രചോദനമാണെന്ന് ചിലര്‍ കുറിച്ചപ്പോള്‍ ഇനി വണ്ണം കുറയ്ക്കണ്ട, ഇത് കറക്ടാണ്’ എന്നും ചിലര്‍ കുറിച്ചിട്ടുണ്ട്.

അതേസമയം ഫയര്‍ ഇമോജയിലും പലരും കമന്റ് ചെയ്തിട്ടുണ്ട്. ‘നിങ്ങളുടെ കോണ്‍ഫിഡന്‍സ് വേറെ ലെവലാണ്’ എന്നും ചിലര്‍ കുറിച്ചിട്ടുണ്ട്. ‘ഇജ്ജാതി ട്രാന്‍സ്ഫര്‍മേഷന്‍’ എന്നാണ് ചിലര്‍ കുറിച്ചിരിക്കുന്നത്.

Continue Reading
To Top