Connect with us

Screenima

latest news

ഞാന്‍ ഹാപ്പിയായിരിക്കുന്നു; പുതിയ വിശേഷവുമായി അനു മോള്‍

ഏറെ ആരാധകരുള്ള താര ദമ്പതികളായി മാറി കഴിഞ്ഞു അനുമോളും ഭര്‍ത്താവ് ഭുവനേഷും. വിവാഹശേഷം രണ്ടുപേരും വ്‌ലോഗിങിലാണ് സജീവം. അനുവിന്റെ നിര്‍ബന്ധപ്രകാരമാണ് ഭുവനേഷ് യുട്യൂബ് ചാനല്‍ ആരംഭിച്ചത്. വിവാഹത്തോട് അനുബന്ധിച്ചാണ് ഭുവനേഷ് വ്‌ലോ?ഗിങ് നിരന്തരമായി ചെയ്ത് തുടങ്ങിയത്. ഇപ്പോഴിതാ രണ്ടര മാസം കൊണ്ട് ആ യുട്യൂബ് ചാനല്‍ ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയിരിക്കുകയാണ്.

ആ സന്തോഷം പങ്കിട്ട് അനുമോള്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചുരുങ്ങിയ കാലയളവില്‍ ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയ ഭര്‍ത്താവിന് വേണ്ടി ഒരു ചെറിയ സെലിബ്രേഷനും അനു കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

ഭുവനോട് പറയാതെയാണ് കേക്കും മറ്റുമെല്ലാം അനു ഒരുക്കിയത്. അനുവിന്റെ നിര്‍ബന്ധപ്രകാരമാണ് വ്‌ലോ?ഗിങിലേക്ക് ഭുവന്‍ തിരിഞ്ഞത്. അത് ഭുവന് ?ഗുണം മാത്രമെ ചെയ്തിട്ടുള്ളു. ജോലിക്കിടയില്‍ ലഭിക്കുന്ന ഇടവേളകളാണ് ഭുവന്‍ യുട്യൂബ് ചാനലിന് വേണ്ടി നീക്കി വെക്കുന്നത്. കല്യാണത്തിന് മുമ്പ് തന്നെ ഭുവനോട് യുട്യൂബ് ചാനല്‍ ആരംഭിക്കാന്‍ ഞാന്‍ പറയുന്നുണ്ടായിരുന്നു. ഫോണിലൂടെ പറയാന്‍ അല്ലാതെ പ്രഷര്‍ ചെയ്യാന്‍ എനിക്ക് അപ്പോള്‍ പറ്റുമായിരുന്നില്ല. പക്ഷെ മടി കാരമം ഭുവന്‍ ചെയ്തില്ല. ഇന്‍സ്റ്റഗ്രാമില്‍ ചെയ്യുന്ന റീല്‍ വീഡിയോകള്‍ ഷെയര്‍ ചെയ്യാനെങ്കിലും ഞാന്‍ പറഞ്ഞിരുന്നു. ഭുവന്റെ യുട്യൂബ് ചാനലിന് ഇപ്പോള്‍ ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആയിരിക്കുന്നു. അതില്‍ അവനെക്കാള്‍ സന്തോഷിക്കുന്നത് ഞാനാണ്.

നിങ്ങള്‍ക്കും അത് മനസിലാക്കാന്‍ പറ്റുമല്ലോ. വര്‍ക്കിനുശേഷം ഫ്രീയായി ഇരിക്കുമ്പോള്‍ യുട്യൂബ് വീഡിയോ ചെയ്യുവെന്നാണ് ഞാന്‍ ഭുവനോട് പറഞ്ഞിരുന്നത്. മൈന്റും ഒന്ന് ഓക്കെയാകും. ഒരു ദിവസം നടക്കുന്ന കാര്യങ്ങളെല്ലാം നമുക്ക് ഷെയര്‍ ചെയ്യാം. തുടക്കത്തില്‍ ഭുവന് മടിയായിരുന്നു. അങ്ങനെ കല്യാണം കഴിഞ്ഞശേഷം ഭുവന്‍ യുട്യൂബ് ചാനല്‍ ആരംഭിച്ചു. വിവാഹം കഴിഞ്ഞാല്‍ കുറച്ച് ഫോളോവേഴ്സ് ഭുവന് കൂടുമെന്നും ഞാന്‍ പറഞ്ഞു. പക്ഷെ ഇത്ര ചെറിയ സമയം കൊണ്ട് ഇത്രയധികം പ്രതീക്ഷിച്ചില്ല. ഭുവനെ ഫോളോ ചെയ്യുന്നത് മുഴുവന്‍ മലയാളികളാണ്. എന്നെ സ്നേഹിക്കുന്നവരുടെ സ്നേഹം ഭുവന് കിട്ടുന്നതിലും വെറും രണ്ടര മാസം കൊണ്ട് ഇത്രയും സബ്സ്‌ക്രൈബേഴ്സ് ആയതിലും ഭുവനേക്കാള്‍ വലിയ സന്തോഷവും അഭിമാനവും എനിക്ക് തോന്നുന്നു.

മൂന്ന് മാസം കൊണ്ടാണ് യുട്യൂബ് ചാനലിന് ഈ വളര്‍ച്ച വന്നത്. ഇപ്പോള്‍ പുള്ളിക്ക് യുട്യൂബ് ചാനലിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ വളരെ ഇഷ്ടമാണ്. ഇപ്പോള്‍ യുട്യൂബ് ചാനലിന് വേണ്ടി ഭുവന്‍ തല പുകഞ്ഞ് ആലോചിക്കും. എന്നോടും അതേ കുറിച്ച് ചോദിക്കും ചര്‍ച്ച ചെയ്യും. അതിലെല്ലാം എനിക്കും സന്തോഷമാണ് എന്നും അനുമോള്‍ പറഞ്ഞു. യുട്യൂബില്‍ മാത്രമല്ല ഇന്‍സ്റ്റഗ്രാമിലും ഫോളോവേഴ്സ് കൂടി മൊത്തത്തില്‍ ഹാപ്പിയാണ് എന്നാണ് ഭുവന്‍ പറഞ്ഞത്. കല്യാണം കഴിഞ്ഞ ദിവസം കന്നെ തനിക്ക് യൂട്യബിലും ഇന്‍സ്റ്റഗ്രാമിലും കുത്തനെ ഫോളോവേഴ്‌സ് കൂടിയപ്പോഴാണ് അനു ഇത്രയും വലിയ സെലിബ്രിറ്റിയാണ് എന്ന് തിരിച്ചറിഞ്ഞത് എന്ന് ഭുവനേഷ് മുമ്പ് ഒരിക്കല്‍ പറഞ്ഞിരുന്നു. കാരണം അനു പങ്കെടുത്ത ബി?ഗ് ബോസ് പോലും ഭുവന്‍ കണ്ടിട്ടില്ല. അറേഞ്ച്ഡ് മാരേജ് ആണെങ്കിലും ലവ് മാരേജ് പോലെയാണ് ഇരുവരേയും കാണുമ്പോള്‍ തോന്നുന്നത് എന്നും താരം പറഞ്ഞു.

Continue Reading
To Top