Connect with us

Screenima

Gossips

‘ഭൗമ’യിൽ ജേക്കബായി സാഗർ സൂര്യ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഭൗമ’യിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. സാഗർ സൂര്യ അവതരിപ്പിക്കുന്ന ജേക്കബ് എന്ന കഥാപാത്രത്തെയാണ് പോസ്റ്ററിൽ പരിചയപ്പെടുത്തുന്നത്. സാഗർ സൂര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റർ പങ്കുവെച്ചു. ചിത്രം നവംബർ 12ന് തിയേറ്ററുകളിലെത്തും.

മെഴുകുതിരികൾ കത്തിച്ച മേശയ്ക്ക് മുന്നിലിരുന്ന് വൈൻ ഗ്ലാസ് ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ജേക്കബിനെയാണ് പോസ്റ്ററിൽ കാണുന്നത്. “ടേക്ക് എ സീറ്റ്” എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചത്.

രണ്ട് കാലഘട്ടങ്ങളിലെ കഥ പറയുന്ന മിസ്റ്ററി ത്രില്ലറാണ് ‘ഭൗമ’. ‘പെൻഡുലം’ എന്ന ചിത്രത്തിന് ശേഷം റെജിൻ എസ് ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ നിർമിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത് ഭാവന റിലീസാണ്. കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി.

വിജയ് ബാബു, ജാഫർ ഇടുക്കി, മധുപാൽ, ലെന, രേവതി ശർമ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ശരൺ വേലായുധൻ ഛായാഗ്രഹണവും സൂരജ് ഇ.എസ്. എഡിറ്റിങ്ങും ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവഹിക്കുന്നു.

Continue Reading
To Top