latest news
സെല്‍ഫിയ്ക്കായി വന്ന കുട്ടിയെ പ്രയാഗ മടക്കി അയച്ചോ? വിമര്‍ശനം
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടി പ്രയാഗ മാര്‍ട്ടിന്റെ വിഡിയോ. സെല്‍ഫി എടുക്കാനായി അടുത്തെത്തിയ കുഞ്ഞ് ആരാധികയെ മടക്കി അയക്കുന്ന പ്രയാഗയുടെ വിഡിയോയാണ് വൈറലാകുന്നത്. വിഡിയോ ചര്‍ച്ചയായതോടെ കടുത്ത വിമര്‍ശനങ്ങളാണ് പ്രയാഗ നേരിടുന്നത്.
പരപ്പനങ്ങാടി കലാഗ്രാം രണ്ടാം വാര്‍ഷികത്തില്‍ അതിഥിയായി എത്തിയതായിരുന്നു പ്രയാഗ മാര്‍ട്ടിന്‍. സദസില്‍ ഇരിക്കുകയായിരുന്ന പ്രയാഗയുടെ അടുത്തേക്ക് ഒരു കൊച്ചു കുട്ടി സെല്‍ഫിയെടുക്കാനായി വരുന്നതാണ് വിഡിയോ. സെല്‍ഫി എടുത്തോട്ടെ എന്ന് ചോദിക്കുന്ന കുട്ടിയോട് പ്രയാഗ എന്തോ പറയുന്നതും, പിന്നാലെ കുട്ടി സെല്‍ഫിയെടുക്കാതെ മടങ്ങുന്നതുമാണ് വിഡിയോയിലുള്ളത്.
ഇതോടെ കുട്ടിയെ പ്രയാഗ സെല്‍ഫിയെടുക്കാന്‍ അനുവദിക്കാതെ മടക്കി അയച്ചുവെന്നായി സോഷ്യല്‍ മീഡിയയിലെ പ്രചരണം. തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങളാണ് പ്രായഗ നേരിടുന്നത്. ആ കൊച്ചു കുട്ടിയുടെ ആഗ്രഹം നടത്തി കൊടുത്തക്കണമായിരുന്നു, എന്ത് നഷ്ടപ്പെടാനാണ് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മമിത ബൈജുവിനെ കണ്ടുപഠിക്കണമെന്നും ചിലര്‍ പറയുന്നുണ്ട്.
‘ആ കുഞ്ഞിന്റെ കൂടെ ഒരു ഫോട്ടോ എടുത്താല്‍ ഇവളുടെ മേലെ ആകാശം ഇടിഞ്ഞു വീഴുമോ? കഷ്ട്ടം ഇത്രയും അധഃപധിച്ച കുറെ പാഴ് ജന്മങ്ങള്‍, മക്കളെ അഹങ്കാരം ഇല്ലാത്ത പാവപെട്ട നല്ല ചേച്ചിമാരുണ്ട് മക്കള് അവരുടെകുടെ പോയി ഫോട്ടോഎടുക്കു ഇതൊക്കെ മനുഷ്യന്റെ കൂടെ കുട്ടന്‍ കൊള്ളില്ല, ആ കൊച്ചിന്റെ മനസ്സ് എത്ര വേദനിച്ചു കാണും, വലിയ മഞ്ജു വാര്യര്‍ ആണെന്നാ ഭാവം, ഇതിനെയൊക്കെ കണ്ടാല്‍ തിരിഞ്ഞു പോലും നോക്കരുത്. ഇവരൊക്കെ ആരാണെന്നു വിചാരം, നമ്മളെ പോലുള്ള പ്രേഷകര്‍ ഇല്ലാ എങ്കില്‍ ഇതൊക്കെ ഇങ്ങനെ വന്നു കാലില്‍ മേല്‍ കാല്‍ ഇട്ട് ഇരിക്കും ആയിരുന്നോ ഇതിനെ അഹങ്കാരം എന്ന് അല്ലാതെ എന്ത് പറയാന്‍’ എന്നിങ്ങനെയാണ് കമന്റുകള്‍.
അതേസമയം നടിയെ അനുകൂലിച്ചും ചിലരെത്തുന്നുണ്ട്. അറ്റവും മൂലയുമില്ലാത്ത വിഡിയോ കണ്ട് വിധിക്കരുതെന്നാണ് അവര്‍ പറയുന്നത്. വിഡിയോയില്‍ പ്രയാഗ എന്താണ് പറയുന്നതെന്ന് കേള്‍ക്കാന്‍ പറ്റുന്നില്ല. ഒരുപക്ഷെ സെല്‍ഫി പിന്നെ എടുക്കാമെന്നാകാം അവര്‍ പറഞ്ഞത്. തുടര്‍ന്ന് സെല്‍ഫി എടുത്തിരിക്കാനും സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു.
