Connect with us

Screenima

latest news

അശ്വിന്റെ അമ്മ മീനകുമാരിയും യൂട്യൂബ് വ്‌ളോഗിങ് ലോകത്തേക്ക്

സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. കുടുംബത്തിലെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെയും ഭര്‍ത്താവ് അശ്വിന്‍ ഗണേഷിന്റെയും വിശേഷങ്ങള്‍ അറിയാന്‍ വലിയൊരു ആരാധകക്കൂട്ടം തന്നെയുണ്ട്. ഇപ്പോള്‍ ഇതാ ദിയയുടെ പാത പിന്തുടര്‍ന്ന് അശ്വിന്റെ അമ്മ മീനകുമാരിയും യൂട്യൂബ് വ്‌ളോഗിങ് ലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണ്. ‘മീനമ്മാസ് കിച്ചണ്‍’ എന്ന പേരില്‍ ആരംഭിച്ച പാചക ചാനല്‍ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.

തങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങളും പരമ്പരാഗതമായ നാടന്‍ രുചിക്കൂട്ടുകളും പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മീനകുമാരി യൂട്യൂബില്‍ തുടക്കം കുറിച്ചിരിക്കുന്നത്. ചാനല്‍ ആരംഭിച്ച് ആദ്യ വീഡിയോ പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ആദ്യ വീഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരെയും സ്വന്തമാക്കാന്‍ സാധിച്ചു.

അമ്മയുടെ പുതിയ ചുവടുവെപ്പിന് ഏറ്റവും വലിയ പിന്തുണയേകുന്നത് മകന്‍ അശ്വിനും മരുമകള്‍ ദിയ കൃഷ്ണയുമാണ്.

Continue Reading
To Top