Connect with us

Screenima

Mohanlal

Gossips

‘മോഹൻലാലിനെ വെച്ച് ഒരു ഫുൾ മാസ് പടം ചെയ്യണം’; വലിയ ആഗ്രഹം തുറന്നുപറഞ്ഞ് സംവിധായകൻ നെൽസൺ ദിലീപ്കുമാർ!

തമിഴിലെ പ്രശസ്ത സംവിധായകനായ നെൽസൺ ദിലീപ്കുമാർ സൂപ്പർസ്റ്റാർ മോഹൻലാലുമായി കൈകോർക്കാൻ ആഗ്രഹിക്കുന്ന വാർത്തയാണ് ഇപ്പോൾ സിനിമാ ലോകത്ത് തരംഗമാകുന്നത്. ലാലേട്ടനെ നായകനാക്കി ഒരു “ഫുൾ മാസ് പടം ചെയ്യണം” എന്ന തൻ്റെ വലിയ ആഗ്രഹം സംവിധായകൻ നെൽസൺ പരസ്യമായി തുറന്നുപറഞ്ഞിരിക്കുകയാണ്.

‘ജയിലർ’ എന്ന ചിത്രത്തിൽ മോഹൻലാലിൻ്റെ വെറും 25 മിനിറ്റിൽ താഴെയുള്ള മാസ് പ്രകടനം തിയേറ്ററുകളെ പൂരപ്പറമ്പാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഒരു സിനിമ മുഴുവനായി കിട്ടിയാലുള്ള ആവേശം നെൽസൺ പങ്കുവെക്കുന്നുണ്ട്. നിലവിൽ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.


ഈ സ്വപ്ന പ്രൊജക്റ്റ് എന്നെങ്കിലും യാഥാർത്ഥ്യമാകാൻ കാത്തിരിക്കുകയാണ് ഇപ്പോൾ സിനിമാ പ്രേമികൾ.

Continue Reading
To Top