Connect with us

Screenima

Meghna Raj

latest news

എന്നെ ഒഴിവാക്കിയവരുണ്ട്; തുറന്ന് പറഞ്ഞ് മേഘ്‌ന

പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്‌ന രാജ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ഞാന്‍ മുമ്പ് ടോക്‌സിക് ആളുകളുമായി ഇടപഴകിയിട്ടുണ്ട്. എന്നോടൊന്നും പറയാതെ അവരെന്നെ ഒഴിവാക്കി. അത് ഭീരുത്വമാണെന്ന് ഞാന്‍ കരുതുന്നു. നേരിട്ട് ഒന്നും പറഞ്ഞില്ല. എന്താണ് ഞാന്‍ ചെയ്ത തെറ്റ് എന്ന് പറയാതെ എന്നെ ഒഴിവാക്കിയ ഒരുപാട് പേരുണ്ട്. പ്രത്യേകിച്ചും നമ്മുടെ ക്ലോസ് സര്‍ക്കിളില്‍ നിന്നാകുമ്പോള്‍. ആളുകള്‍ എന്ത് കരുതുന്നെന്ന് കാര്യമാക്കാത്ത ആളായിരുന്നു ഞാന്‍. എന്നാല്‍ ചില സംഭവങ്ങള്‍ എന്നെ പൂര്‍ണമായും തളര്‍ത്തി. അതിനാല്‍ ചിലര്‍ ഇങ്ങനെ ഒഴിവാക്കിയത് തന്നെ മാനസികമായി ബാധിച്ചിരുന്നെന്ന് മേഘ്‌ന രാജ് പറയുന്നു.

ഭര്‍ത്താവിന്റെ വേര്‍പാടിന്റെ വേദന പരസ്യമായി പ്രകടിപ്പിക്കേണ്ടായിരുന്നെന്നും മേഘ്‌ന രാജ് നേരത്തെ പറഞ്ഞിട്ടുണ്ട്. ഒരു പബ്ലിക് പേഴ്‌സണ്‍ ആകുമ്പോഴുള്ള പ്രശ്‌നമാണത്. എന്റെ ?ദുഖം സ്റ്റാര്‍ഡത്തിന് വേണ്ടി ചിലര്‍ ഉപയോ??ഗിച്ചു. മേഘ്‌നയുടെ പേര് ഉപയോ?ഗിക്കൂ, നീ ഉയര്‍ന്ന് വരും എന്ന രീതി. ഇപ്പോള്‍ ഇന്റര്‍വ്യൂകള്‍ ചെയ്യുമ്പോള്‍ ഞാന്‍ ആദ്യം പറയുന്ന കാര്യം ചിരുവിനെക്കുറിച്ച് ചോദിക്കരുതെന്നാണ്.

ഞാനുമായി വളരെ അടുത്ത ആളുകള്‍ ഞങ്ങളുടെ പേര് ഉപയോ?ഗിച്ചിട്ടുണ്ട്. ചിരുവിന്റെ മരണ ശേഷം പലരും അവരുടെ തനിനിറം കാണിച്ചു. ഞാന്‍ തീരെ പ്രതീക്ഷിക്കാത്തവര്‍. അവര്‍ക്കിനി എന്നില്‍ നിന്നും ഒന്നും കിട്ടാനില്ല. അവരെല്ലാം കൂടെക്കൂടിയത് എനിക്കൊപ്പമുള്ള പേര് കൊണ്ടായിരുന്നു. വളരെ കടുത്ത തനിനിറം ഞാന്‍ കണ്ടു. ഒരിക്കല്‍ ഒരു സംഭവമുണ്ടായി. ചിലരോട് ചില കാര്യങ്ങള്‍ പറയുമ്പോള്‍ സേഫ് ആണെന്ന് നമ്മള്‍ കരുതും. കാരണം അവര്‍ നമ്മളുമായി വളരെ ക്ലോസ് ആണ്. ഈ വ്യക്തിയോട് ഒരു സംഭവത്തെക്കുറിച്ച് പല തവണ ഞാന്‍ പറഞ്ഞിരുന്നു. ഒരു തവണ കൂടി ഞാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞത് നീ തെറാപ്പിക്കോ മറ്റോ പോകൂ, ഒരു പേപ്പറില്‍ എഴുതി കത്തിക്കൂ എന്നാണ്. ഞാനത് ചെയ്തില്ലെന്നാണോ. ചില മുറിവുകള്‍ ആഴമുള്ളതായിരിക്കും. അത് ഹീല്‍ ചെയ്യാന്‍ പറ്റില്ല. വളരെ അടുത്ത ആളുകളായിരിക്കും നമ്മളെ വേദനിപ്പിക്കുക. അതെന്റെ പ്രശ്‌നമാണ്. താനെല്ലാം തുറന്ന് പറയുന്ന ആളാണ്. അത് മാറ്റാന്‍ ശ്രമിക്കുകയാണെന്നും മേഘ്‌ന രാജ് നേരത്തെ പറഞ്ഞിട്ടുണ്ട്.

Continue Reading
To Top