Connect with us

Screenima

Mohanlal (Empuraan)

latest news

പുതിയ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യുന്നത് വെല്ലുവിളി; മോഹന്‍ലാല്‍

പുതിയ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ മോഹന്‍ലാലിന് താല്‍പര്യമില്ലെന്നല്ല, പക്ഷേ ഇനി ഓരോ സിനിമയും തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. വലിയ പ്രതീക്ഷകളോടെ ചെയ്ത സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ പ്രതീക്ഷിച്ച വിജയം നേടാതെ വരുന്നതിന്റെ നിരാശ ചെറുതല്ല.

പുതിയ സംവിധായകരുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇപ്പോള്‍ പുലര്‍ത്തുന്ന ജാഗ്രതയെക്കുറിച്ചും മനസ്സ് തുറക്കുകയാണ് മോഹന്‍ലാല്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും മികച്ച വിജയം നേടിയതിന് പിന്നാലെ ആവേശം സംവിധായകന്‍ ജിത്തു മാധവനൊപ്പവും സിനിമ ചെയ്യാനൊരുങ്ങുകയാണ് മോഹന്‍ലാല്‍. പുതിയ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യുന്നത് ഇപ്പോള്‍ തനിക്ക് ഒരു വെല്ലുവിളിയാണെന്നാണ് താരം പറയുന്നത്. നല്ല കഥകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും ഓരോ സിനിമയും തിരഞ്ഞെടുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

നല്ല കഥകളുമായി നിരവധി സംവിധായകര്‍ എത്തുന്നുണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. എന്നാല്‍ ചില സംവിധായകര്‍ കഥ പറയുമ്പോള്‍ കഥാപാത്രത്തില്‍ മോഹന്‍ലാലിന്റെ താരപ്രതിച്ഛായ കടന്നുവരാറുണ്ട്. അത് മാറ്റിവെച്ച് കഥാപാത്രത്തെ പുതുതായി സമീപിക്കേണ്ട സാഹചര്യമുണ്ടെന്നും താരം ചൂണ്ടിക്കാട്ടുന്നു.

ബ്ലെസിയെപ്പോലുള്ള മികച്ച സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവവും മോഹന്‍ലാല്‍ പങ്കുവച്ചു. തന്മാത്ര, പ്രണയം, ഭ്രമരം തുടങ്ങിയ സിനിമകള്‍ ബ്ലെസിക്കൊപ്പം ചെയ്തിട്ടുണ്ട്. പദ്മരാജന്‍ സംവിധാനം ചെയ്ത നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിലൂടെയാണ് ബ്ലെസി ആദ്യമായി തന്നോടൊപ്പം പ്രവര്‍ത്തിച്ചതെന്നും താരം ഓര്‍ത്തെടുത്തു.

Continue Reading
To Top