Connect with us

Screenima

latest news

‘ജയിലർ 2’ ഡ്യൂപ്പ് വിവാദം: “എന്റെ കയ്യും കാലും മാത്രമാണ് ഉപയോഗിച്ചത്, ക്ലൈമാക്സിലെ മുഖം എന്റേതല്ല” എന്ന് ജോബി

രജനികാന്ത് നായകനായ ‘ജയിലർ 2’ എന്ന ചിത്രത്തിൽ മലയാള സൂപ്പർ താരം മോഹൻലാലിന് പകരം ക്ലൈമാക്സ് രംഗങ്ങളിൽ ഡ്യൂപ്പിനെയാണ് ഉപയോഗിച്ചതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകളും വിവാദങ്ങളും ഉയർന്നിരുന്നു. ഈ വിവാദങ്ങൾക്ക് വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൽ മോഹൻലാലിന്റെ ബോഡി ഡബിൾ ആയി പ്രവർത്തിച്ച മിമിക്രി താരം ജോബി കൊടകര. ‘ജാംഗോ സ്പേസ്’ (Jango Space) എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങൾ തുറന്നുപറഞ്ഞത്.

തന്റെ മുഖം സിനിമയിൽ ഒരിടത്തും ഉപയോഗിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ജോബി വ്യക്തമാക്കുന്നു. സത്യം പറഞ്ഞാൽ തന്റെ ഒന്നോ രണ്ടോ ഷോട്ടുകൾ മാത്രമാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതെന്നും അത് ക്ലൈമാക്സിലെ എയർപോർട്ട് സീനിലാണ് എന്നും അദ്ദേഹം പറഞ്ഞു. വണ്ടി ഓടിക്കുമ്പോൾ ഗിയർ മാറ്റുന്ന ഒരു ഭാഗവും, ആക്സിലറേറ്റർ ചവിട്ടുന്ന ഭാഗവും മാത്രമാണത്. അതിൽ തന്റെ കയ്യും കാലും മാത്രമേ കാണാൻ സാധിക്കൂ. ഡേറ്റിന്റെയോ സമയത്തിന്റെയോ ഒക്കെ ബുദ്ധിമുട്ട് വന്നപ്പോഴായിരിക്കാം ഇത്തരം ഷോട്ടുകൾക്കായി എന്നെ ഉപയോഗിച്ചതെന്നും ജോബി അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
ക്ലൈമാക്സ് സീനിൽ കാണിച്ച മോഹൻലാലിന്റെ മുഖം തന്റേതല്ലെന്ന് അദ്ദേഹം പറയുന്നു.

തന്റെ മുഖം സിനിമയിലെവിടെയും കാണിച്ചിട്ടില്ലെന്നും ക്ലൈമാക്സിൽ ഡ്യൂപ്പിന്റെ മുഖമാണ് കാണിച്ചതെന്ന് ആളുകൾ പറയുന്നത് പൂർണ്ണമായും തെറ്റാണെന്നും അത് ലാലേട്ടൻ തന്നെയാണെന്നും ജോബി കൊടകര കൂട്ടിച്ചേർത്തു. സാധാരണയായി ഒരു ഡ്യൂപ്പിനെ ഉപയോഗിക്കുമ്പോൾ ഒരു സംവിധായകനും അവരുടെ മുഖത്തേക്ക് ക്യാമറ ക്ലോസപ്പ് വെക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

സിനിമ റിലീസ് ചെയ്ത ദിവസം, ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ‘മാത്യു’ എന്ന കഥാപാത്രത്തിന്റെ ലുക്കിലുള്ള ചിത്രങ്ങൾ ജോബി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരുന്നു.

മോഹൻലാലിന്റെ സീനുകളെല്ലാം ഡ്യൂപ്പിനെ വെച്ചാണ് ചെയ്തതെന്ന തരത്തിൽ ട്രോളുകളും സൈബർ ആക്രമണങ്ങളും ഉയർന്നതോടെ അദ്ദേഹം ആ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുകയായിരുന്നു. ക്ലൈമാക്സിലെ കാർ സീനിലും മറ്റ് പ്രധാന ആക്ഷൻ രംഗങ്ങളിലും അഭിനയിച്ചത് മോഹൻലാൽ തന്നെയാണ്, അവിടെ ബോഡി ഡബിൾ ഉപയോഗിച്ചിട്ടില്ല എന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയതോടെ ഈ വിവാദങ്ങൾക്ക് വിരാമമായി.

Continue Reading
To Top