Connect with us

Screenima

Vijay Deverakonda and Rashmika Mandanna

latest news

എനിക്ക് പ്രൊപ്പോസ് ചെയ്യാനൊന്നും വലിയ താല്‍പര്യമുള്ള ആളല്ല; രശ്മികയെ പ്രെപ്പോസ് ചെയ്തതിനെക്കുറിച്ച് വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായത് മുതല്‍ ആരാധകര്‍ക്ക് അറിയേണ്ടത് ഇരുവരുടെയും പ്രണയകഥയിലെ വിശേഷങ്ങളാണ്. ഇപ്പോഴിതാ, വിവാഹത്തിന് മുന്‍പ് രശ്മികയെ എങ്ങനെയാണ് പ്രൊപ്പോസ് ചെയ്തതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ വിജയ്.

കരണ്‍ ജോഹറിന്റെ ജനപ്രിയ ടോക്ക് ഷോയായ ‘കോഫി വിത്ത് കരണ്‍’ സീസണ്‍ 9-ലാണ് താരം രസകരവും ഹൃദയസ്പര്‍ശിയുമായ ആ അനുഭവം പങ്കുവെച്ചത്. ഇരുവരുടെയും വിവാഹമോതിരങ്ങളും പരിപാടിയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചു.

വിവാഹത്തിന് മുന്‍പ് ഇറ്റലിയില്‍ വെച്ചായിരുന്നു രശ്മികയെ പ്രൊപ്പോസ് ചെയ്യാന്‍ വിജയ് ആലോചിച്ചത്. എന്നാല്‍, താന്‍ സാധാരണയായി ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്ന ആളല്ലെന്നും അതുകൊണ്ട് രശ്മികയ്ക്ക് ഒരു പ്രൊപ്പോസല്‍ അനുഭവം നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചെന്നും വിജയ് പറഞ്ഞു.

”എനിക്ക് പ്രൊപ്പോസ് ചെയ്യാനൊന്നും വലിയ താല്‍പര്യമുള്ള ആളല്ല. പക്ഷേ, എനിക്ക് അങ്ങനെയൊരു സ്വഭാവമുണ്ടെന്ന കാരണത്താല്‍ രശ്മികയ്ക്ക് ഒരു പ്രൊപ്പോസല്‍ സ്റ്റോറി ഇല്ലാതാകരുതെന്ന് തോന്നി. ഫെബ്രുവരിയിലെ വിവാഹത്തിന് മുന്‍പ് ഡിസംബറില്‍ ഞങ്ങള്‍ ഇറ്റലിയിലായിരുന്നു. അവിടെ വെച്ച് പ്രൊപ്പോസ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, പറ്റിയ മോതിരം കണ്ടെത്താനായില്ല,” വിജയ് പറഞ്ഞു.

ഒടുവില്‍ വിവാഹദിനത്തിലാണ് രശ്മികയെ സര്‍പ്രൈസ് പ്രൊപ്പോസലിലൂടെ വിജയ് ഞെട്ടിച്ചത്. ഉദയ്പുരില്‍ നടന്ന വിവാഹത്തിലെ സംഗീത രാത്രിക്ക് ശേഷമായിരുന്നു ആ നിമിഷം. സുഹൃത്തുക്കളെയെല്ലാം അടുത്തേക്ക് വിളിച്ചുവരുത്തിയ ശേഷം അവരുടെ മുന്നില്‍ വെച്ച് മുട്ടുകുത്തി രശ്മികയോട് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു വിജയ്.

”ഞങ്ങളുടെ വിവാഹത്തിന്റെ ആദ്യദിനമായിരുന്നു അത്. സംഗീതിന് ശേഷം എല്ലാ സുഹൃത്തുക്കളോടും വരാന്‍ പറഞ്ഞു. ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കിടയില്‍ വെച്ച് അവള്‍ക്ക് വേണ്ടി മുട്ടുകുത്തി പ്രൊപ്പോസ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. ആ നിമിഷം അവള്‍ക്ക് നഷ്ടപ്പെടാന്‍ ഞാന്‍ ആഗ്രഹിച്ചില്ല,” വിജയ് വ്യക്തമാക്കി.

Continue Reading
To Top