Connect with us

Screenima

latest news

പോലീസും നേവിയും നേർക്കുനേർ? ‘ടൈറ്റൻസ്’ ഒക്ടോബർ 22-ന് തിയേറ്ററുകളിലേക്ക്; ആകാംഷയുണർത്തി പോസ്റ്റർ

‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ ‘ടൈറ്റൻസ്’ ഒക്ടോബർ 22-ന് റിലീസ് ചെയ്യും. പ്രശസ്ത സംവിധായകൻ മിഥുൻ മാനുവൽ തോമസ് ക്രിയേറ്റീവ് പ്രൊഡ്യൂസറായി എത്തുന്ന ഈ ചിത്രത്തിന് സെൻസർ ബോർഡിന്റെ U/A (16+) സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.


ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറോ അല്ലെങ്കിൽ ശക്തമായ ഒരു ആക്ഷൻ ഡ്രാമയോ ആയിരിക്കുമെന്ന സൂചനയാണ് നൽകുന്നത്.


നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസ്സൻ, പ്രദീപ് സി. എസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജെയിംസ് സെബാസ്റ്റ്യൻ കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശർമ്മയും എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവ്വഹിക്കുന്നു. ഡോൺ വിൻസെന്റ് ആണ് സംഗീത സംവിധാനം. മാജിക് ഫ്രെയിംസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

Continue Reading
To Top