Connect with us

Screenima

latest news

ഡോണ്‍ എന്റെ ഭര്‍ത്താവാണ്; രൂക്ഷമായി പ്രതികരിച്ച് ഡിവൈന്‍0

സമൂഹമാധ്യമങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ വ്യക്തിയാണ് ഡിവൈന്‍ ക്ലാര ഡോണ്‍. നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയുമായുള്ള വിവാഹത്തോടെയാണ് ഡിവൈന്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. നടി മേഘ്‌ന വിന്‍സെന്റ് ആയിരുന്നു ഡോണിന്റെ ആദ്യഭാര്യ. ഇരുവരും പിന്നീട് വേര്‍പിരിയുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ ആക്ടീവായ ഡിവൈന്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

വേദനാജനകമായ ഭൂതകാലമുള്ള ഒരാളെ വിവാഹം കഴിക്കുമ്പോഴുള്ള വെല്ലുവിളികളെ കുറിച്ചാണ് ഡിവൈന്‍ പുതിയ വീഡിയോയിലൂടെ സംസാരിച്ചത്. ആ വീഡിയോ കണ്ടന്റാക്കിയ പലരും മിസ് ലീഡിങായ തമ്പ്‌നെയിലുകളും ഫോട്ടോകളും നല്‍കിയതിന് എതിരെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഡിവൈന്‍. പലതും അസഹ?നീയമായ ക്യാപ്ഷനുകളാണെന്ന് ഡിവൈന്‍ പറഞ്ഞു.

ഡിവൈന്റെ പറഞ്ഞത് ഇങ്ങനെയാണ്… ഞാന്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ ഇട്ടിരുന്നു. വേദനാജനകമായ ഭൂതകാലമുള്ള ഒരാളെ വിവാഹം കഴിക്കുമ്പോഴുള്ള വെല്ലുവിളികളെ കുറിച്ചാണ് അതില്‍ സംസാരിച്ചത്. ചര്‍ച്ച് വെഡ്ഡിങിനുശേഷം ഞങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്കും പോസ്റ്റുകള്‍ക്കും എതിരെ ഞാന്‍ പ്രതികരിക്കാറുണ്ടായിരുന്നില്ല. പ്രതികരിച്ചാല്‍ ഞാന്‍ തന്നെ വീണ്ടും അവര്‍ക്ക് പബ്ലിസിറ്റി കൊടുക്കുന്നത് പോലെയാകുമല്ലോ. കഴിഞ്ഞ ദിവസം ആ വീഡിയോ ഇട്ടശേഷം വാര്‍ത്തയുണ്ടാക്കുന്നവര്‍ക്ക് അതൊരു വാര്‍ത്തയായി. മിസ് ലീഡ് ചെയ്യുന്ന തമ്പ് നെയിലുകളും ഫോട്ടോകളും വെച്ച് ചിലര്‍ പോസ്റ്റും വാര്‍ത്തയുമിട്ട് കണ്ടു. ദയവ് ചെയ്ത് കുട്ടികളുടെ ഫോട്ടോയൊന്നും അത്തരം തമ്പ് നെയിലുകളില്‍ വെക്കാതിരിക്കുക. ചിലരോട് നേരിട്ട് വിളിച്ച് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്റെ ഫോട്ടോ കൊടുത്തോളൂ. പക്ഷെ തലക്കെട്ടിനായി ഉപയോ?ഗിക്കുന്ന വാക്കുകള്‍ പലതും തെറ്റിദ്ധരിപ്പിക്കുന്നതാണ്.

പലതും അസഹനീയമായ ക്യാപ്ഷനുകളാണ്. ഫോട്ടോസ് ഇടുമ്പോള്‍ പഴയ വെഡ്ഡിങ് ഫോട്ടോസ് കുത്തി കയറ്റി ഇടാതിരിക്കുക. അതിനുള്ള ബോധമെങ്കിലും കാണിക്കുക. പേജിന് വ്യൂസ് ഉണ്ടാക്കാനും ഫോളോവേഴ്‌സ് വരാനുമാണ് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് അറിയാം. ഒരു സമയം വരെ ഇത്തരം കാര്യങ്ങള്‍ക്ക് ഞാന്‍ റിയാക്ട് ചെയ്തിട്ടില്ല. സത്യം പറഞ്ഞാല്‍ സോഷ്യല്‍മീഡിയില്‍ ഫോട്ടോ ഇടാന്‍ തന്നെ പേടിയാണിപ്പോള്‍. ക്ലിക്ക് ബൈറ്റിന് വേണ്ടിയാണ് നിങ്ങള്‍ തമ്പ്‌നെയില്‍ ഇടുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് അത് ബുദ്ധിമുട്ടാണ്. അവനവന്റെ വീട്ടില്‍ ഇതേ കാര്യം സംഭവിക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. പല പേജിനേയും വിളിച്ചിരുന്നു. ചിലര്‍ ഡിലീറ്റ് ചെയ്തിരുന്നു. കുറേ നാളായി ഞാന്‍ ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു. ഒരു മയത്തില്‍ തമ്പ്‌നെയില്‍ ഇടുക. ഇതില്‍ നിന്നും എന്ത് സുഖമാണ് കിട്ടുന്നത്?.

ഒരു സൈഡില്‍ ഒരാളുടെ ഫോട്ടോ മറ്റൊരു സൈഡില്‍ വേറൊരാളുടെ ഫോട്ടോ… ഡോണുമായിട്ടുള്ള ജീവിതം എളുപ്പമല്ല… ഇതൊക്കെ കാണുന്നവര്‍ എന്ത് വിചാരിക്കും?. അദ്ദേഹത്തിന് ഒപ്പമുള്ള ജീവിതം എളുപ്പമായതുകൊണ്ടാണ് ആറ് വര്‍ഷമായി ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം ഞാന്‍ ഇവിടെ നില്‍ക്കുന്നത്. ഒരു പോസ്റ്റിന് വന്ന കമന്റാണ് ഡോണിന് ജോലിക്ക് പോകുന്നത് ഇഷ്ടമല്ല. അതുകൊണ്ടാണ് ഡിവൈന്‍ അഡ്ജസ്റ്റ് ചെയ്യുന്നതെന്ന്. എനിക്ക് ഇഷ്ടമല്ലാത്തതുകൊണ്ടാണ് ഞാന്‍ ജോലിക്ക് പോകാത്തത്. ഞാന്‍ എന്റെ അധ്വാനത്തിലാണ് ജീവിക്കുന്നത്. എന്ത് സഹായത്തിനും എന്റെ ഭര്‍ത്താവ് ഒപ്പമുണ്ട്. മക്കള്‍ക്ക് അവരുടെ അപ്പ കഴിഞ്ഞിട്ടേ വേറെ ആരുമുള്ളു. അതിന് കാരണം ആ മനുഷ്യന്‍ അത്രത്തോളം സ്‌നേഹിക്കുന്നതുകൊണ്ടാണ്. ക്രൂരനായിരുന്നുവെങ്കില്‍ മക്കള്‍ പോലും തിരിഞ്ഞ് നോക്കില്ല.

മിണ്ടാതിരിക്കുന്നതുകൊണ്ടാണ് ആളുകള്‍ തലയില്‍ കയറുന്നതെന്ന് ഞാന്‍ ഇടയ്ക്ക് ഡോണ്‍ ചേട്ടനോട് പറയും. ഇടയ്ക്ക് ഇന്റര്‍വ്യൂ കൊടുക്കാനും പറയാറുണ്ട്. ഡോണ്‍ എന്റെ ഭര്‍ത്താവാണ്, എന്റെ കുട്ടികളുടെ അപ്പനാണ്. ഞങ്ങള്‍ ആറ് വര്‍ഷമായി ഒരുമിച്ച് ജീവിക്കുകയാണ്. ഉപദ്രവിക്കരുത് ജീവിച്ച് പൊക്കോട്ടെ എന്നുമായിരുന്നു ഡിവൈന്‍ പറഞ്ഞത്.

Continue Reading
To Top