Connect with us

Screenima

latest news

എനിക്ക് ഒരു ബ്രേക്ക് വേണം; തുറന്ന് പറഞ്ഞ് സാമന്ത

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം തരുന്ന ഒരു മനോഹരമായ ഘട്ടത്തിലൂടെ കടന്നു പോവുകയാണ് നടി സാമന്തയിപ്പോള്‍. ഓടി നടന്ന് ചെയ്തിരുന്ന സിനിമകളും കടുത്ത ആരോഗ്യ വെല്ലുവിളികളും കാരണം കുറേക്കാലമായി താന്‍ സ്വന്തം കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തിയിരുന്നില്ലെന്ന് താരം പറഞ്ഞു.

എന്നാല്‍, ഇപ്പോള്‍ താന്‍ ഏഴു മാസം ഗര്‍ഭിണിയാണ്. എനിക്കൊരു റസ്റ്റ് വേണമെന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഇപ്പോള്‍ പറയാന്‍ കഴിയും. ഈ ശാന്തമായ ഇടവേള തനിക്ക് നല്‍കുന്ന സന്തോഷം വളരെ വലുതാണെന്നും താരം തുറന്നു പറഞ്ഞു. ഏറെക്കാലമായുള്ള തന്റെ ആഗ്രഹമാണ് ഒരു അമ്മയാവുക എന്നത് സാമന്ത പറഞ്ഞു. ‘എനിക്കുറപ്പുണ്ട്, ഈ സമയം സ്ത്രീകള്‍ മറ്റൊന്നിനെക്കുറിച്ചും ആകുലപ്പെടില്ല.

എത്രയൊക്കെ അസ്വസ്ഥതകള്‍ ഉണ്ടായാലും എല്ലാം മറക്കും. ഈ ഒരു സമയത്ത് നമ്മള്‍ സ്ത്രീകള്‍ വരാന്‍ പോകുന്ന വേദനയെ കുറിച്ചോ, കരിയറിനെ കുറിച്ചോ ഒന്നും ചിന്തിക്കുന്നുണ്ടാവില്ല. നമ്മുടെ ചിന്ത മുഴുവന്‍ വരാന്‍ പോകുന്ന കുഞ്ഞിനെ കുറിച്ചായിരിക്കും. എത്രതന്നെ ഡിസ്‌കംഫര്‍ട്ട് ആയാലും, വേദനയായാലും നമ്മുടെ മുഖത്തൊരു ചിരിയുണ്ടാവും.

ഇത്ര കാലത്തിന് ശേഷം ഇപ്പോഴാണ് എനിക്ക് കുറച്ച് റസ്റ്റ് ആവശ്യമുണ്ട് എന്ന് കംഫര്‍ട്ടബിളായി പറയാന്‍ സാധിക്കുന്നത്. അതിന് മുന്‍പ് എനിക്ക് അങ്ങനെ പറയാന്‍ സാധിക്കുമായിരുന്നില്ല. ഇത്രകാലം ഓടി നടന്ന് സിനിമകള്‍ ചെയ്തിട്ട് ഇപ്പോഴാണ് ഓക്കെ, ഒരു ബ്രേക്ക് വേണം എന്ന് ധൈര്യത്തോടെ എനിക്ക് പറയാന്‍ സാധിക്കുന്നത്’.- സാമന്ത പറഞ്ഞു.

സ്വന്തം ശരീരത്തിനും മനസ്സിനും ആവശ്യമായ വിശ്രമം നല്‍കാനും സാധിക്കുന്ന ഈ കാലഘട്ടം തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണെന്ന് സാമന്ത വ്യക്തമാക്കി. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ താന്‍ കൂടുതല്‍ സമാധാനവും ആത്മവിശ്വാസവും അനുഭവിക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. സോയ സാനിറ്ററി പാഡ് ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു സാമന്ത.

Continue Reading
To Top